കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർത്ഥികൾക്ക് പരിക്ക്

Wait 5 sec.

കല്ലമ്പലം നാവായിക്കുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 17 വിദ്യാർത്ഥികൾക്ക് പരിക്ക് . തൃശ്ശൂർ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3:30-ഓടെയായിരുന്നു അപകടം നടന്നത്.അപകടത്തിൽ ആകെ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ALSO READ : ‘കേരള യാത്ര കേരളത്തിന്‍റെ മതനിരപേക്ഷ മനസിനെ കൂടുതൽ കരുത്തുറ്റതാക്കിയ സംഗമം’; ചിത്രങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രിപരിക്കേറ്റവരെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർത്ഥികൾക്ക് പരിക്ക് appeared first on Kairali News | Kairali News Live.