മതപരിവർത്തനാരോപണം; യുപിയിൽ തടവിലായ മലയാളി പാസ്റ്ററുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Wait 5 sec.

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ചു ജയിലിലടച്ച മലയാളി പാസ്റ്റർ ആൽബിന്റെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതിയിൽ സമർപ്പിക്കും. ബജ്‌റംഗ്ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതീവ ഗുരുതരമായ വകുപ്പുകളാണ് പാസ്റ്റർ ആൽബിനെതിരെ ഉത്തർപ്രദേശ് പോലീസ് ചുമത്തിയിരിക്കുന്നത്. വീട് കേന്ദ്രീകരിച്ച് പള്ളി നിർമ്മിച്ചെന്നും അവിടെ വെച്ച് മതപരിവർത്തനം നടത്തിയെന്നുമാണ് പോലീസ് ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായെത്തിയ പുറത്തുനിന്നുള്ളവരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും എഫ്‌ഐആറിൽ പറയുന്നു. പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ആൽബിൻ ബോധപൂർവം ശ്രമിച്ചതായും പോലീസ് റിപ്പോർട്ടിലുണ്ട്.ALSO READ : കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർത്ഥികൾക്ക് പരിക്ക്എഫ്‌ഐആർ വിവരങ്ങൾ നൽകാൻ പോലീസ് വിസമ്മതിക്കുന്നുവെന്ന് ആരോപിച്ച് പാസ്റ്ററുടെ സഹോദരൻ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കുറ്റപത്രത്തിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം, ജയിലിൽ കഴിയുന്ന പാസ്റ്റർ ആൽബിനെ ഇന്ന് സഹപ്രവർത്തകരായ മറ്റ് പാസ്റ്റർമാർ സന്ദർശിക്കുമെന്നും വിവരമുണ്ട്.വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനിൽ ആൽബിൻ കുടുംബവുമായി കാൺപൂർ നവരംഗയിൽ ബേഥേസ്ഥാ ഭവനിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിന് ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ പൊലീസുമായി വന്ന് അദ്ദേഹത്തെ കുടുംബസമേതം അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. ALSO READ : താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് DYFI പ്രതിഷേധംവിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അദ്ദേഹത്തിന് സാധ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കുന്നതിന് എല്ലാ ഇടപെടലുകളും നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ ഇന്നലെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. The post മതപരിവർത്തനാരോപണം; യുപിയിൽ തടവിലായ മലയാളി പാസ്റ്ററുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ appeared first on Kairali News | Kairali News Live.