രോഗങ്ങൾ വേഗം പിടിപെടുന്ന സമയമാണ് തണുപ്പുകാലം. ഈ സമയത്ത് താപനില കുറയുന്നതോടെ നമ്മുടെ ശരീരം ചില വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. പനി, ചുമ, അമിതമായ ക്ഷീണം എന്നിവയാണ് ഈ സമയത്ത് കൂടുതലായും കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ, നമ്മുടെ അടുക്കളയിലുള്ള ചില ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് പ്രധാന ഭക്ഷണങ്ങൾ ഇവയാണ്ALSO READ: ‘ഡ്രൈ ജനുവരി’ ക്യാമ്പയിൻ നല്ലതാണോ ? ഒരു മാസം മദ്യപാനം ഒഴിവാക്കിയാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാംസിട്രസ് പഴങ്ങളും നെല്ലിക്കയും: ഓറഞ്ച്, നാരങ്ങ, പേരയ്ക്ക, നെല്ലിക്ക (Amla) എന്നിവ വിറ്റാമിൻ-സി യുടേയും ആന്റിഓക്സിഡന്റുകളുടേയും കലവറയാണ്. ഇത് അണുബാധകൾക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു.പച്ചക്കറികൾ: ചീര, ഉലുവയില (methi), കടുക് ഇലകൾ എന്നിവയിൽ വിറ്റാമിൻ എ, സി, കെ, ഇരുമ്പ് (iron), ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളെ സംരക്ഷിക്കുന്നതിനും ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.കിഴങ്ങ് വർഗ്ഗങ്ങൾ: മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെയും ശ്ലേഷ്മസ്തരത്തിന്റെയും (mucous membranes) ആരോഗ്യം നിലനിർത്തുന്നതിലൂടെ രോഗകാരികൾക്കെതിരെയുള്ള ശരീരത്തിന്റെ ആദ്യ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നു.അണ്ടിപ്പരിപ്പുകളും വിത്തുകളും: ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വൈറൽ അണുബാധകളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ഇമ്മ്യൂണോ മോഡുലേറ്ററുകളായി പ്രവർത്തിക്കുന്നു.സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും: ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ പ്രതിരോധശേഷിയുടെ ഉറ്റ ചങ്ങാതിമാരാണ്. മഞ്ഞളിലെ കുർക്കുമിൻ വീക്കം കുറയ്ക്കാൻ സഹായിക്കുമ്പോൾ, ഇഞ്ചി ദഹനത്തെ മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധകളെ തടയാൻ സഹായിക്കുന്നു.തൈര് (Fermented Foods): പ്രതിരോധ സംവിധാനത്തിന്റെ വലിയൊരു ഭാഗം കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈര് പോലുള്ള ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്സുകൾ കുടലിന്റെ ആരോഗ്യം നിലനിർത്തുകയും അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.മത്തങ്ങയും ശീതകാല വിളകളും: മത്തങ്ങ (Pumpkin), ബട്ടർനട്ട് സ്ക്വാഷ് എന്നിവ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. ഇവ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും തണുപ്പുകാലത്ത് ശരീരത്തെ ഉള്ളിൽ നിന്ന് ചൂടാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.ഈ ഭക്ഷണങ്ങൾ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും.The post വഴിയേ പോയ അസുഖമെല്ലാം കൂടെ കൂടുന്നോ ? ജനുവരിയിൽ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ ഇതാ appeared first on Kairali News | Kairali News Live.