ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ. ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജി വാഹനം’ തന്ത്രിക്ക് കൈമാറിയത് ബോർഡിന്റെ തന്നെ നിലവിലുള്ള ഉത്തരവുകളും ചട്ടങ്ങളും ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോർഡിന്റെ നടപടികളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.2012-ൽ പുറത്തിറങ്ങിയ ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരം വാജി വാഹനം ബോർഡിന്റെ ആസ്തിയായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, 2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയ കൊടിമരത്തിലുണ്ടായിരുന്ന സ്വർണ്ണം പൊതിഞ്ഞ ഈ ശില്പം തന്ത്രിക്ക് കൈമാറുകയായിരുന്നു. ബോർഡിന്റെ സ്വത്തായ ഇത്തരം അമൂല്യ വസ്തുക്കൾ വ്യക്തികൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഈ നടപടി. വാജി വാഹനം ദേവസ്വം ബോർഡ് സ്വത്താണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്The post ശബരിമല സ്വർണ്ണ മോഷണം: യുഡിഎഫ് ദേവസ്വം ബോർഡിന് കുരുക്ക് മുറുകുന്നു; ‘വാജിവാഹനം’ കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച് appeared first on Kairali News | Kairali News Live.