ശബരിമല സ്വർണ്ണ മോഷണം: വി.എസ്.എസ്.സി റിപ്പോർട്ട് കോടതിയിൽ

Wait 5 sec.

ശബരിമല സ്വർണ്ണ മോഷണക്കേസിൽ അതീവ നിർണ്ണായകമായ വി.എസ്.എസ്.സി പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് സീൽ ചെയ്ത കവറിൽ റിപ്പോർട്ട് കൈമാറിയത്. അത്യാധുനിക ലാബുകളിൽ നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലം കേസിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും. ശബരിമലയിൽ നിന്ന് ശേഖരിച്ച വിവിധ സ്വർണ്ണ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. പ്രധാനമായും ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ അതേപടി മാറ്റിയോ എന്നും, സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനാണ് ഈ ശാസ്ത്രീയ പരിശോധനയിലൂടെ ലക്ഷ്യമിട്ടത്.ALSO READ : കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ പതറാതെ എൽഡിഎഫ്; ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങില്ലെന്ന് ഉറപ്പ് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽസ്വർണ്ണപ്പാളികൾ ഇളക്കിമാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും പരിശോധിക്കാവുന്ന സാങ്കേതിക വിദ്യയാണ് വി.എസ്.എസ്.സിയിൽ ഉപയോഗിച്ചത്. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾക്ക് ഈ റിപ്പോർട്ട് ശാസ്ത്രീയമായ അടിത്തറ നൽകും. സ്വർണ്ണത്തിന് പകരം മറ്റ് ലോഹങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഈ റിപ്പോർട്ടോടെ വ്യക്തത വരും.The post ശബരിമല സ്വർണ്ണ മോഷണം: വി.എസ്.എസ്.സി റിപ്പോർട്ട് കോടതിയിൽ appeared first on Kairali News | Kairali News Live.