ഗ്രീൻലൻഡിനെ ചൊല്ലിയുള്ള അമേരിക്കയുടെ ‘ഏറ്റെടുക്കൽ നീക്കം’ ശക്തമാകുന്നതിനിടെ, ആർട്ടിക് ദ്വീപിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സൈനികർ ഗ്രീൻലൻഡിലെത്തി.ഫ്രാൻസ്, ജർമനി, നോർവേ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള നാറ്റോ സഖ്യരാജ്യങ്ങളിൽ നിന്നുള്ള സൈനികരാണ് ദ്വീപിൽ വിന്യസിക്കപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഡെൻമാർക്ക് ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാറ്റോ സഖ്യകക്ഷികൾ തുറന്ന പിന്തുണ അറിയിച്ചത്. ഫ്രാൻസിന്റെ പർവത ഇൻഫൻട്രി യൂണിറ്റിലെ സൈനികർ സൈനികാഭ്യാസത്തിനായി ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിൽ എത്തിയതായും, കൂടുതൽ സൈനികർ ഉടൻ എത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.അതേസമയം, ഗ്രീൻലൻഡിലേക്ക് സൈനിക വിന്യാസം നടത്തുമെന്ന് ജർമൻ പ്രതിരോധ മന്ത്രാലയവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആർട്ടിക് മേഖലയിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.Also read; ന്യൂയോർക്കിൽ നഴ്‌സുമാരുടെ പണിമുടക്ക്; ശമ്പളവർധനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി, പിന്തുണ പ്രഖ്യാപിച്ച് മംദാനിഇതിനിടെ, വൈറ്റ് ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ ചർച്ചകൾക്ക് ശേഷം, ഗ്രീൻലൻഡിനെച്ചൊല്ലി യുഎസുമായി അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് ഡെൻമാർക്ക് വിദേശമന്ത്രി ലാർസ് ലോക്കെ റാസ്മുസ്സൻ പറഞ്ഞു. ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് വ്യക്തമായിരിക്കെ, സൈനിക ഇടപെടലോ ദ്വീപ് വിലയ്ക്ക് വാങ്ങാനുള്ള ശ്രമങ്ങളോ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.The post അമേരിക്കയെ നേരിടാൻ ഒരുങ്ങി ഗ്രീൻലാൻഡ്; സുരക്ഷയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സൈനികരെത്തി appeared first on Kairali News | Kairali News Live.