കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ പതറാതെ എൽഡിഎഫ്; ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങില്ലെന്ന് ഉറപ്പ് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

Wait 5 sec.

കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുണ്ട്. ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വെറും 25,000 കോടി രൂപ ലഭിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നിലവിൽ കേരളത്തിനുള്ളൂ. എന്നാൽ അർഹമായ തുക നൽകാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടും ശമ്പളമോ ആനുകൂല്യങ്ങളോ നിർത്താൻ എൽ.ഡി.എഫ് സർക്കാർ തയ്യാറായിട്ടില്ല. വലിയ പരീക്ഷണങ്ങൾ നേരിട്ടാണെങ്കിലും സർക്കാർ പദ്ധതികളുമായി കൃത്യമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ജീവനക്കാരും പെൻഷൻകാരും യാതൊരുവിധ ആശങ്കയും വെച്ചുപുലർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ഷാമബത്ത എന്നത് കോടതിയിൽ പോയി വാങ്ങേണ്ട അവകാശമല്ലെന്നും അത് കൃത്യമായി നൽകുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : ‘ഇന്ദിരാ കാൻ്റീൻ വന്നോട്ടെ, പക്ഷെ ‘സമൃദ്ധി’ പൂട്ടരുത്’; മുൻ കൊച്ചി മേയർ അഡ്വ. അനിൽകുമാർഡി.ആർ കുടിശ്ശികകൾ ഇതിനോടകം കൊടുത്തുതീർത്തു. ഡി.എ നൽകിക്കൊണ്ടിരിക്കുകയാണ്. കുടിശ്ശികകൾ മുഴുവൻ കൊടുത്തുതീർത്ത ചരിത്രമാണ് ഈ സർക്കാരിനുള്ളത്. ക്ഷേമ പെൻഷന്റെ കാര്യത്തിലും സമാനമായ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നു. എന്നാൽ സർക്കാർ പെൻഷൻ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്ന് ജനകീയ പക്ഷത്തുനിന്ന് സർക്കാർ പ്രവർത്തിക്കുമെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിThe post കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ പതറാതെ എൽഡിഎഫ്; ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങില്ലെന്ന് ഉറപ്പ് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ appeared first on Kairali News | Kairali News Live.