നഗരസഭയുടെ വിശപ്പുരഹിത പദ്ധതിയായ ‘സമൃദ്ധി’യെ സംരക്ഷിക്കണമെന്നും ഇന്ദിരാ കാൻ്റീൻ തുടങ്ങുന്നതിൻ്റെ പേരിൽ ഈ പദ്ധതി ഇല്ലാതാക്കരുതെന്നും മുൻ മേയർ അഡ്വ. അനിൽകുമാർ. നഗരത്തിൽ ഇന്ദിരാ കാൻ്റീൻ കൊണ്ടുവരുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അതിൻ്റെ പേരിൽ നിലവിലുള്ള സമൃദ്ധി പദ്ധതി പൂട്ടിക്കരുത് എന്ന് ആവശ്യപ്പെട്ടു. കൂടാതെ, ബ്രഹ്മപുരത്ത് സി.ബി.ജി (CBG) പ്ലാൻ്റ് യാഥാർത്ഥ്യമാക്കുന്നതിൽ സർക്കാർ വഹിച്ച വലിയ പങ്കിനെ ചെറുതാക്കി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്രഹ്മപുരത്തെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ LDF ഭരണസമിതി വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു. താൻ ചുമതലയേറ്റ സമയത്ത് ബ്രഹ്മപുരം ഒരു വലിയ മാലിന്യ മലയായിരുന്നുവെന്നും എന്നാൽ ഇന്നത്തെ അവസ്ഥയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: ശബരിമല സ്വർണ്ണ മോഷണം: യുഡിഎഫ് ദേവസ്വം ബോർഡിന് കുരുക്ക് മുറുകുന്നു; ‘വാജിവാഹനം’ കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച്നേരത്തെ ബ്രഹ്മപുരത്തുണ്ടായിരുന്ന പത്തര ലക്ഷം ടൺ മാലിന്യത്തിൽ ഭൂരിഭാഗവും ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. മാലിന്യം നീക്കം ചെയ്തതിനെത്തുടർന്ന് ഭൂമി താഴ്ന്നതിനാലും വേലിയേറ്റം ഉണ്ടായതിനാലുമാണ് ബ്രഹ്മപുരത്ത് മുൻപ് ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലത്ത് വെള്ളം കയറിയത്. ബ്രഹ്മപുരത്തെ മാലിന്യ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അവിടെ നിലവിൽ പടുത്തുയർത്തിയ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ തകർക്കാനുള്ള നീക്കങ്ങളെ പിന്തുണയ്ക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ഇന്ദിരാ കാൻ്റീൻ വന്നോട്ടെ, പക്ഷെ ‘സമൃദ്ധി’ പൂട്ടരുത്’; മുൻ കൊച്ചി മേയർ അഡ്വ. അനിൽകുമാർ appeared first on Kairali News | Kairali News Live.