ലോക റെക്കോർഡിനൊപ്പമെത്തി അമൻ മോഖഡെ; പഴങ്കഥയായത് മലയാളി താരത്തിന്റെ റെക്കോർഡ്

Wait 5 sec.

ഇന്ത്യൻ ആദ്യന്തര ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് വിദർഭയുടെ ഓപ്പണർ അമൻ മോഖഡെ. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന താരമായി മാറിയ മോഖഡെ, വെറും 16 ഇന്നിംഗ്സുകൾക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും വേഗതയിൽ 1000 ലിസ്റ്റ് എ റൻസുകൾ നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗ്രെയിം പോളോക്കിന്റെ റെക്കോർഡിനൊപ്പമെത്താൻ വിദർഭ താരത്തിന് സാധിച്ചു.ഇന്നലെ ബംഗളുരുവിൽ കർണാടകക്കെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി ടൂര്നമെന്റിന്റെ സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ 122 പന്തിൽ നേടിയ 138 റൺസുകളാണ് മോഖഡെയുടെ ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. 17 ഇന്നിംഗ്സുകളിൽ ഈ നാഴികക്കല്ല് പിന്നിട്ടിരുന്ന കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും , തമിഴ്നാട് താരം അഭിനവ് മുകുന്ദിന്റെയും റെക്കോർഡ് ഇതോടെ പഴങ്കഥയായി.Also Read: ഓസ്‌ട്രേലിയൻ ഓപ്പൺ: പുതുവർഷത്തിന്റെ ആദ്യ കിരീടപ്പോര്; ടെന്നീസ് ലോകം മെൽബണിലേക്ക്24-കാരനായ മോഖഡെ നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ മാരക ഫോമിലാണ്. 2025–26 രഞ്ജി ട്രോഫി സീസണിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 577 റൺസ് അദ്ധേഹം നേടി. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയുടെ ടോപ് സ്കോററായതിനു പിന്നാലെ, വിജയ് ഹസാരെ ട്രോഫിയിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 781 റൺസ് നേടി.ഈ കാലയളവിൽ മോഖഡെയുടെ ബാറ്റിൽ നിന്ന് എട്ട് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും ആണ് പിറന്നത്.The post ലോക റെക്കോർഡിനൊപ്പമെത്തി അമൻ മോഖഡെ; പഴങ്കഥയായത് മലയാളി താരത്തിന്റെ റെക്കോർഡ് appeared first on Kairali News | Kairali News Live.