കേരളത്തിലെ ഗതാഗത മേഖലയെ അനുദിനം മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് കൊണ്ടു പോകുന്ന ഒരു ഗതാഗത മന്ത്രി ഉണ്ടെന്നതാണ് കേരളത്തിലെ ഗതാഗത മേഖലയിലെ ഒരു വലിയ നേട്ടം. കെഎസ്ആർടിസി ഉൾപ്പടെയുള്ള സകല മേഖലകളെയും കേരളസർക്കാർ മെച്ചപ്പെടുത്തിയെടുത്തു. വാഹനങ്ങൾ എന്നും മന്ത്രിക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.ഇപ്പോൾ ടാറ്റാ സിയറയുടെ യുടെ ഇന്ത്യയിലെ ആദ്യ ഡെലിവറി സ്വന്തമാക്കിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.ഇന്ന് കുമരകത്ത് വച്ച് നടന്ന വാഹനത്തിൻ്റെ ലോഞ്ചിങ് നിർവഹിച്ചതും മന്ത്രി തന്നെയാണ്. സ്മാർട്ട്+, പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നീ നാല് വേരിയന്റുകളിലാണ് പുതിയ സിയറ വരുന്നത്.Also read;ഇത് ശ്രദ്ധിക്കാതെയാണോ വാഹനമോടിക്കുന്നത്? ജീവൻ വരെ പോകും; ദീർഘദൂര യാത്രികർ കരുതിയിരിക്കുക കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയും മികച്ച ഡിസൈനുമാണ് കാറിനെ ആകർഷകമാക്കുന്നതെന്നാണ് വാഹനപ്രേമികൾ ഉൾപ്പടെ പറയുന്നത്. ബേസ് വേരിയൻ്റ് മുതൽ എല്ലാത്തിലും മികച്ച സേഫ്റ്റി സംവിധാനങ്ങളും വാഹനം ഒരുക്കിയിട്ടുണ്ട്. വിവധങ്ങളായ പ്രത്യേകതകളാണ് വാഹനത്തിനുള്ളത്.മികച്ച് അഭിപ്രായങ്ങളാണ് വാഹനത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതോടെ 70000 ബുക്കിംങും വാഹനത്തിനുണ്ട്.The post വാഹനപ്രേമിയായ ഒരു ഗതാഗത മന്ത്രി; ടാറ്റാ സിയറയുടെ ഇന്ത്യയിലെ ആദ്യ ഡെലിവറി സ്വന്തമാക്കി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.