‘കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണം’; FSETO രാപ്പകൽ സത്യാഗ്രഹം സമാപിച്ചു

Wait 5 sec.

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം സമാപിച്ചു. കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹ സമരം. രണ്ട് ദിവസങ്ങളിലായി നടന്ന സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 12 ആം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, PFRDA നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു FSETO യുടെ ദ്വിദിന സത്യാഗ്രഹ സമരം. തിരുവനന്തപുരം ജില്ലയിലെ നൂറുകണക്കിന് തൊഴിലാളികൾ സത്യഗ്രഹത്തിൽ അണിനിരന്നു. വിവിധ സംഘടനകൾ സമരത്തിന് അഭിവാദ്യമർപ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ എത്തി. ALSO READ; പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ മീഡിയ – വി പി എസ് ഭവന പദ്ധതി; ആദ്യ വീടിന് പെരുമാതുറയിൽ തറക്കല്ലിട്ടുജീവനക്കാർക്ക് കാലോചിതമായി ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ ഇടതുപക്ഷം ഉൾപ്പെടെ ഏതൊരു സർക്കാരും ബാധ്യസ്ഥരാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് കെ എൻ ഗോപിനാഥ് ചൂണ്ടിക്കാട്ടി. വിവിധ തൊഴിലാളി സംഘടന നേതാക്കൾ സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച മറ്റ് ജില്ലകളിൽ വെള്ളിയാഴ്ച പ്രതിഷേധ സമരങ്ങൾ നടന്നു.The post ‘കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണം’; FSETO രാപ്പകൽ സത്യാഗ്രഹം സമാപിച്ചു appeared first on Kairali News | Kairali News Live.