പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ നിരന്തരം പീഡനത്തിന് ഇരയാകുന്നു; വിവാദമായി കോൺഗ്രസ് എംഎൽഎയുടെ പരാമർശം

Wait 5 sec.

സ്ത്രീവിരുദ്ധവും അങ്ങേയറ്റം അപകീർത്തികരവുമായ പ്രസ്താവനയുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരയ്യ. സുന്ദരികളായ പെൺകുട്ടികൾ പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുമെന്നും എന്നാൽ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ നിരന്തരം പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായി അവകാശപ്പെട്ട എംഎൽഎ, ഇത്തരം തെറ്റായ വിശ്വാസങ്ങളാണ് കുട്ടികൾ വരെ പീഡനത്തിനിരയാകാൻ കാരണമാകുന്നതെന്നും കൂട്ടിച്ചേർത്തു.സ്ത്രീകളുടെ സൗന്ദര്യം ബലാത്സംഗത്തിന് കാരണമാകുന്നു എന്നും എംഎല്‍എ പറയുന്നു. ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്? പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളാണ്.എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ സുന്ദരികളല്ലെങ്കിലും പുരാണ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ മൂലമാണ് അവര്‍ ബലാത്സംഗത്തിന് ഇരയാകുന്നത്. സുന്ദരിയായ ഒരു പെണ്‍കുട്ടി പുരുഷന്റെ മനസ്സിനെ വ്യതിചലിപ്പിക്കും. ഇത് ബലാത്സംഗത്തിന് പ്രേരണയാകും എന്നതാണ് ബലാത്സംഗത്തിന്റെ സിദ്ധാന്തം എന്നും എംഎല്‍എ പറഞ്ഞു.എംഎൽഎയുടെ ഈ വിവാദ പരാമർശങ്ങൾക്കെതിരെ മധ്യപ്രദേശിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരത്തിൽ സ്ത്രീ വിരുദ്ധവും ജാതീയവുമായ അധിക്ഷേപം നടത്തിയ എംഎൽഎയ്ക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. ദളിത്-ആദിവാസി വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയിൽ എംഎൽഎ മാപ്പുപറയണമെന്ന ആവശ്യവും ശക്തമാണ്.The post പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ നിരന്തരം പീഡനത്തിന് ഇരയാകുന്നു; വിവാദമായി കോൺഗ്രസ് എംഎൽഎയുടെ പരാമർശം appeared first on ഇവാർത്ത | Evartha.