സിലിക്കൺവാലിയിലെ വമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുന്നു. ലോക കോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഓപ്പൺ എഐ (OpenAI), മൈക്രോസോഫ്റ്റ് എന്നീ ടെക് കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്തു. വഞ്ചനാക്കുറ്റം ആരോപിച്ചാണ് 134 ബില്യൺ ഡോളർ (ഏകദേശം 12 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മസ്ക് നിയമയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. തന്റെ കയ്യിൽ നിന്നും സ്വീകരിച്ച നിക്ഷേപത്തിന്റെ ലാഭം കിട്ടിയില്ല എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.ഓപ്പൺഎഐ ഒരു ‘നോൺ പ്രോഫിറ്റ്’ സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് തന്‍റെ കയ്യിൽ നിന്നും പണം നിക്ഷേപമായി വാങ്ങിയിട്ട് അത് വ്യക്തിപരവും വാണിജ്യപരവുമായ നേട്ടങ്ങൾക്കായി ഉപയോഗിച്ച് ലാഭം കൊയ്തെന്ന് ഇലോൺ മസ്ക് ആരോപിച്ചു. ഇത്തരത്തിൽ അവർ നേടിയ ലാഭത്തിന്റെ വിഹിതം തനിക്ക് കിട്ടണമെന്നാണ് മസ്കിന്‍റെ ആവശ്യം.ALSO READ; ഏകീകരണത്തിലേക്ക് നീങ്ങി ഇന്ത്യൻ ഓഹരി വിപണി: ബജറ്റും മൂന്നാം പാദ ഫലങ്ങളും നിർണായകം38 മില്യൺ ഡോളർ ഓപ്പൺഎഐ തുടങ്ങിയ സമയത്ത് മസ്ക് അതിൽ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ ആദ്യകാല ഫണ്ടിങ്ങിന്റെ 60 ശതമാനത്തോളം വരുന്നത്ര തുകയായിരുന്നു ഇത്. ഈ നിക്ഷേപം ഉപയോഗിച്ച് ഓപ്പൺഎഐ 65.5 ബില്യൺ മുതൽ 109.4 ബില്യൺ ഡോളർ വരെയും, മൈക്രോസോഫ്റ്റ് 13.3 ബില്യൺ മുതൽ 25.1 ബില്യൺ ഡോളർ വരെയും നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, മസ്കിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഹാജരാക്കിയ സാമ്പത്തിക കണക്കുകൾ തെളിയിക്കാനാവാത്തതും കെട്ടിച്ചമച്ചതുമാണെന്നുമുള്ള വാദവുമായി മൈക്രോസോഫ്റ്റും ഓപ്പൺഎഐയും രംഗത്തെത്തിയിട്ടുണ്ട്. ഓപ്പൺഎഐയുടെ തുടക്കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്ന മസ്ക് 2018-ൽ കമ്പനി വിടുകയും ‘xAI’ എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിക്കുകയും ‘Grok’ എന്ന ചാറ്റ്ബോട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ എക്സിൽ ഉപയോഗിക്കുന്ന എഐ അസിസ്റ്റന്‍റ്.The post ‘വഞ്ചനാക്കുറ്റത്തിന് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം വേണം’; ഓപ്പൺ എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ് കൊടുത്ത് ഇലോൺ മസ്ക് appeared first on Kairali News | Kairali News Live.