ഗോവയിലെ പെർനെം തീരദേശ പ്രദേശങ്ങളിൽ രണ്ട് റഷ്യൻ വനിതകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 37 കാരനായ റഷ്യൻ പൗരൻ അറസ്റ്റിൽ. അലക്സെയ് ലിയോണോവിനെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.അറംബോളിലെ വാടക വീട്ടിലാണ് ലിയോണോവിന്റെ പങ്കാളിയായ എലെന കസ്താനോവ (37)യുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഇവിടെ ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നുവെന്നും കസ്താനോവയുടെ ശരീരത്തിൽ ബല പ്രയോഗം നടന്നതിന്റെ മുറിവുകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.തുടർന്നുള്ള അന്വേഷണത്തിൽ ലിയോണോവുമായി അടുത്ത ബന്ധമുള്ളതും ഏകദേശം ഒരു മാസത്തോളമായി ഗോവയിൽ താമസിച്ചിരുന്നതുമായ എലിന വനീവ എന്ന മറ്റൊരു റഷ്യൻ വനിതയുടെ മരണത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. ജനുവരി 14,15 തീയതികളിൽ കസ്താനോവയുടെ മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾ മുൻപാണ്യെവനീവയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.Also read : അടിമാലിയിൽ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി പാപ്പച്ചന്റെ മരണം കൊലപാതകംരണ്ട് കൊലപാതകങ്ങളും ഒരേ രീതിയിൽ നടത്തിയതായുള്ള സാമ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഇവ തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിന് ശേഷം ലിയോണോവ് ഒളിവിൽ പോയെങ്കിലും പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.The post ഗോവയിൽ ഇരട്ടക്കൊലപാതകം റഷ്യൻ പൗരൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.