‘സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്രൻ്റ്’; ഭിന്നശേഷി പ്രതിഭകളുടെ ഫ്ലാഷ് മോബ് റോഡ് ഷോ നടന്നു

Wait 5 sec.

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്രൻ്റ് എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. ഇതിൻ്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഭിന്നശേഷി പ്രതിഭകളുടെ ഫ്‌ളാഷ് മോബ് റോഡ് ഷോ നടന്നു.കിഴക്കേകോട്ടയിൽ നടന്ന പരിപാടിയിൽ ഭിന്നശേഷി കമ്മീഷ്ണർ ഡോ.പി ടി ബാബുരാജ്, സാമൂഹ്യനീതി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺഅഡ്വ എംവി ജയാഡാലി, എം ഡി മൊയ്‌ദീൻ കുട്ടി, സാമൂഹ്യനീതി അഡീഷണൽ ഡയറക്ടർ ജലജ നോബിൾ എന്നിവർ പങ്കെടുത്തു.അനുയാത്ര റിഥം ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ, നിഷ് ഇൻസ്റ്റിറ്റിട്യൂട്ടിലെ കേൾവി പരിമിതരായ പ്രതിഭകൾ എന്നിവരാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.Also read; “ആ കുഞ്ഞുമുഖത്തെ പുഞ്ചിരിയും തൃപ്തിയും തന്നെയാണ് ഈ നിമിഷത്തിന്റെ ഏറ്റവും വലിയ സന്തോഷം” ; സിയയെ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടികേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി ഇടപെടലായാണ് 2026 ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നത്.The post ‘സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്രൻ്റ്’; ഭിന്നശേഷി പ്രതിഭകളുടെ ഫ്ലാഷ് മോബ് റോഡ് ഷോ നടന്നു appeared first on Kairali News | Kairali News Live.