2023 മെയ് മാസത്തിൽ മണിപ്പൂരിൽ അരങ്ങേറിയ വംശീയ ആക്രമണത്തിൽ ക്രൂര പീഡനത്തിനിരയായ യുവതി മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. ഈ മൂന്നു വർഷത്തിനിടയിൽ ജീവിതത്തിനും നീതിയാക്കും വേണ്ടിയുള്ള പോരാട്ടമാണ് ജനുവരി 10-ന് അവസാനിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.ആക്രമണത്തിന് ഇരയായപ്പോൾ 18 വയസ്സുമാത്രമാണ് അവൾക്കുണ്ടായിരുന്നത്. 2023 മെയ് 15-ന് എടിഎംൽ നിന്നും പണം പിൻ വലിക്കാൽ പോകുന്ന വഴിയ്ക്കാണ് ഒരു സംഘം ആക്രമികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇവർ ആയുധധാരികളായ മറ്റൊരു സംഘത്തിന് പെൺകുട്ടിയെ കൈമാറുകയും അവിടെ വച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാകുകയുമായിരുന്നു. Also read : ‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’; ഏക്‌നാഥ് ഷിൻഡെയ്ക്കെതിരെ ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്കൂട്ടബലാത്സംഗത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇത്രയും നാളും ചികിത്സയിലായിരുന്നു. ആദ്യം മണിപ്പൂരിൽ ചികിത്സ നൽകിയെങ്കിലും സ്ഥിതി വഷളായതിനെത്തുടർന്നാണ് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരിക അവയവങ്ങൾക്കേറ്റ പരുക്കും തുടർച്ചയായ അണുബാധയുമാണ് അവളെ മരണത്തിൽ എത്തിച്ചത്. ഗർഭാശയത്തിനുൾപ്പെടെ പരുക്കേറ്റിരുന്നു. മരിക്കുമ്പോൾ പെൺകുട്ടിക്ക് ഇരുപത് വയസ്സായിരുന്നു.The post മരണം വരെ നീതി നിഷേധം ; മണിപ്പൂർ സംഘർഷത്തിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി 3 വർഷത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി appeared first on Kairali News | Kairali News Live.