നിരന്തരം വ്യാജ വാർത്തകളും വസ്തുത വിരുദ്ധമായ കാര്യങ്ങളും അച്ചടിച്ച് വിടുന്ന മലയാള മനോരമയുടെ പുതിയ ശ്രമം ആറളം പുനരധിവാസ മേഖലയെ ലക്ഷ്യമിട്ട്. ജനുവരി 17 ന് പ്രസിദ്ധീകരിച്ച മനോരമ ദിനപത്രത്തിന്റെ മുൻപേജിലാണ് യുഡിഎഫ് അനുകൂല മാധ്യമത്തിന്റെ വ്യാജപ്രചാരണം. ആറളം ഫാമിലെ ബ്ലോക്ക്-13 വിയറ്റ്നാം കക്കുവ പുഴയോരത്ത് താമസിക്കുന്ന പണിയ വിഭാഗക്കാരെ ‘പട്ടിണിക്കാരും’ ‘അഭയാർത്ഥികളുമായി’ ചിത്രീകരിച്ചാണ് മനോരമ സർക്കാറിന്‍റെ അതിദാരിദ്ര നിർമാർജനം പരാജയമാണെന്ന രീതിയിൽ വാർത്ത നൽകിയിരിക്കുന്നത്.എന്നാൽ, ഈ വാർത്തക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ സോഷ്യൽ മീഡിയയിൽ അടക്കം ചോദ്യം ചെയ്യപ്പെടുകയാണ്. പണിയ വിഭാഗത്തിൽ പെട്ട അറുപതോളം പേർ പുഴയോരത്ത് ഒരു കൂര പോലുമില്ലാതെ കഴിയുകയാണെന്നാണ് മനോരമ റിപ്പോർട്ടർ പറയുന്നത്. ALSO READ; ദുരന്തബാധിതർ വാടക വീട് മാറിപ്പാർക്കുന്നതു വരെ ധനസഹായം തുടരും; ചൂരൽ മലയിലെ ദുരന്തബാധിതരെ സർക്കാർ ചേർത്ത് നിർത്തിയാണ് മുന്നോട്ട് പോകുന്നത്: മന്ത്രി കെ.രാജൻഎന്നാൽ, പുഴയോരത്തെ താമസം പട്ടിണി കൊണ്ടല്ല, ജീവിത ശൈലിയാണെന്നതാണ് വാസ്തവം. ആറളം ഫാമിലെയും ചതിരൂർ 110 ഉന്നതിയിലെയും കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ വേനൽക്കാലം വരെ പുഴയോരത്ത് തമ്പടിക്കുന്നത് അവരുടെ പാരമ്പര്യമായ ജീവിതശൈലിയുടെ ഭാഗമാണ്. ഇവർക്ക് ആറളം ഫാമിൽ മികച്ച വീടുകളും സൗകര്യങ്ങളുമുണ്ട്. അത് നിലനിൽക്കെയാണ് സ്വന്തം ഇഷ്ടപ്രകാരം താൽക്കാലിക ഷെഡുകൾ കെട്ടി പുഴയോരത്ത് താമസിക്കുന്നത്. മീൻപിടുത്തവും പുഴയോരത്തെ വിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ഈ കാലയളവിൽ കഴിയുന്നത്.പത്രവാർത്തയിൽ പറയുന്ന 44 കുടുംബങ്ങൾ എന്നതും തെറ്റായ വിവരമാണ്. നിലവിൽ അവിടെയുള്ളത് 28 കുടുംബങ്ങൾ മാത്രമാണ്. അതിൽ പത്ത് കുടുംബങ്ങൾ ഫാമിൽ സ്വന്തമായി ഭൂമിയും വീടുമുള്ളവരുടെ മക്കളും ഉപകുടുംബാംഗങ്ങളുമാണ്. ബ്ലോക്ക്-13ൽ ഭൂമി ലഭിച്ചിട്ടും അത് വിട്ട് പുഴയോരത്ത് വന്നു താമസിക്കുന്ന മൂന്ന് കുടുംബങ്ങളുമുണ്ട്. ബാക്കിയുള്ള 15 കുടുംബങ്ങൾ ചതിരൂർ 110 ഉന്നതിയിൽ നിന്നും വന്ന് താൽക്കാലികമായി താമസിക്കുന്നവരാണ്.ALSO READ; ഉരുൾപൊട്ടൽ ദുരിതബാധിതരെ ചേർത്തുപിടിച്ച സർക്കാർ ദൗത്യം; പുനരധിവാസത്തിന്‍റെ പുരോഗതി റിപ്പോർട്ട് പുറത്ത്, ഇതുവരെ ചെലവിട്ടത് 163 കോടിയിലധികം രൂപഈ മനുഷ്യർ പട്ടിണിയിലല്ല. വാർത്തയിൽ തന്നെ ഇവർക്ക് കൃത്യമായി റേഷൻ ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ആവശ്യമായ ചികിത്സാ-ക്ഷേമ സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ഭൂമിയില്ല എന്ന വിവരവും പൂർണമായും വസ്തുതയല്ല. ഭൂമി വിതരണം അന്തിമഘട്ടത്തിലാണ്. പുറത്തുനിന്നെത്തി കൈയ്യേറി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി വരികയാണ്. ഇതിൽ 10 കുടുംബങ്ങൾ ഇപ്പോൾ പുഴയോരത്ത് താമസിക്കുന്നവരാണ്. അർഹരായ 25 കുടുംബങ്ങൾക്ക് അവരുടെ താൽപ്പര്യപ്രകാരം പുഴയോരത്ത് തന്നെ ഭൂമി അനുവദിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.മനോരമ വാർത്തയുടെ സത്യവസ്ഥകൾ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് വന്നത്. അടിസ്ഥാനരഹിതമായ വിവരങ്ങളുമായി സർക്കാരിനെ ഇടിച്ചുതാഴ്ത്താൻ യുഡിഎഫ് ഗൂഢാലോചനയോടെ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.The post ആറളം പുനരധിവാസ മേഖലയെ താറടിക്കാൻ പണിയ വിഭാഗക്കാരെ ‘അതിദാരിദ്ര്യമുള്ളവരും വീടില്ലാത്തവരുമാക്കി’ മനോരമയുടെ വ്യാജവാർത്ത; സത്യാവസ്ഥ തുറന്ന് കാട്ടി സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.