നല്ല ഭക്ഷണം തേടി ഇനി വാഗമണ്ണിൽ എത്തുന്നവർക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതില്ല. ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫെയ്ക്ക് ടുറിസം കേന്ദ്രമായ വാഗമണ്ണിൽ തുടക്കമായി. കഫെ റസ്റ്റോറന്റ് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു.വാഗമണ്ണിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് രുചികരവും ഗുണമേന്മ ഉള്ളതുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ പ്രീമിയം കഫെ വാഗമൺ പേട്ട ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത്.ജില്ലയിലെ ആദ്യ പ്രീമിയം കഫേ റസ്റ്റോറന്റാണ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ സൂഷ്മസംരംഭ മേഖലയിലേ ശ്രദ്ധേയ ഇടപെടലാണ് കഫേ കുടുംബശ്രീയും പ്രീമിയം കഫേ സെന്ററുകളും. വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ സ്വാദിഷ്ടമായും മായം ചേര്‍ക്കാതെയും ഗുണമേന്മ ഉറപ്പാക്കി വനിതകളുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും. വിവിധ മേഖലകളിലായി 20 ഓളം കുടുംബശ്രീ അംഗങ്ങള്‍ക്ക് രണ്ട് ഷിഫ്റ്റുകളിലായി തൊഴില്‍ ലഭിക്കും.Also read; ആരോഗ്യ രഹസ്യം അടുക്കളയിൽ തന്നെ; വയർ കുറയ്ക്കുന്ന മുതിര സൂപ്പ് റെസിപ്പി ഇതാ…സംസ്ഥാനത്തെ 15ാമത് കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റേറന്റാണ് വാഗമണ്ണില്‍ തുറന്നത്. കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളോടെയാണ് കുടുംബശ്രീ രുചി വിളമ്പുക. പൂര്‍ണമായും ശീതീകരിച്ച റസ്റ്റോറന്റില്‍ ഒരുസമയം 100 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമുണ്ട്. രാവിലെ ഏഴുമുതല്‍ രാത്രി 10വരെയാണ് പ്രവര്‍ത്തന സമയം. പാഴ്സല്‍ സൗകര്യവും ഉണ്ടായിരിക്കും. ഇന്ത്യന്‍, ചൈനീസ് വെജി, നോണ്‍വെജ് വിഭവങ്ങളും ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയവയും റസ്റ്റോറന്റില്‍ ലഭ്യമാകും.ഒരുസമയം 25 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശൗചാലയങ്ങള്‍, കാത്തിരിപ്പിനുള്ള ഇടം എന്നിവയും കഫെയിൽ ഒരുക്കിയിട്ടുണ്ട്.The post ഇടുക്കിയിലെത്തിയാൽ രുചികരമായ ഭക്ഷണം കഴിക്കാം;കുടുംബശ്രീയുടെ പ്രീമിയം കഫെയ്ക്ക് വാഗമണ്ണിൽ തുടക്കമായി appeared first on Kairali News | Kairali News Live.