വീണ്ടും തീരുവ യുദ്ധത്തിനൊരുങ്ങി ട്രംപ്? യുഎസിന്‍റെ ഗ്രീൻലൻഡ് അധിനിവേശത്തെ എതിർക്കുന്നവർക്കെതിരെ തീരുവ ചുമത്തിയേക്കും

Wait 5 sec.

ഒന്നാം തീരുവ യുദ്ധത്തിന്റെ അലയൊലികൾ അടങ്ങും മുമ്പ് വീണ്ടും തീരുവ ആയുധമാക്കാൻ ഒരുങ്ങി യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പിടിച്ചെടുക്കാനുള്ള തീരുമാനത്തെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ ആവും പുതിയ തീരുവകൾ ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെ ട്രംപ് സൂചന നൽകിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ആക്രമണം നടത്തിയതിന് ലോകമൊട്ടുക്ക് നിന്നുള്ള എതിർപ്പ് നേരിടവേയാണ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള തന്‍റെ ആഗ്രഹം ട്രംപ് തുറന്ന് പറഞ്ഞത്. ALSO READ; ട്രംപിനെപോലെ വിചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും ; ട്രംപിന് നൊബേൽ സമ്മാനം കൈമാറി മരിയ കൊറിന മച്ചാഡോഇതോടെ യുഎസിന്‍റെ സഖ്യകക്ഷികളും നാറ്റോ അംഗങ്ങ‍ളുമായ യൂറോപ്യൻ രാജ്യങ്ങൾ തന്നെ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. സൈനിക നീക്കത്തിനെതിരെ ഡെന്മാർക്ക് ശക്തമായി മുന്നറിയിപ്പ് നൽകുകയും ഫ്രാൻസ് അടക്കമുള്ളവർ ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ താൽപ്പര്യങ്ങളുടെ പേരിലാണ് യുഎസ് മറ്റൊരു രാജ്യത്തിന്‍റെ അധീനതയിലുള്ള ഭൂപ്രദേശം പിടിച്ചെടുക്കാൻ കോപ്പുകൂട്ടുന്നത്. എന്നാൽ, വെനസ്വേലയിലെ പോലെ എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നീ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഗ്രീൻലൻഡിലും അമേരിക്കൻ താത്പര്യങ്ങൾ തീർത്തും കോർപറേറ്റ് നയങ്ങളിൽ കേന്ദ്രീകരിച്ചുള്ളവയാണ്.The post വീണ്ടും തീരുവ യുദ്ധത്തിനൊരുങ്ങി ട്രംപ്? യുഎസിന്‍റെ ഗ്രീൻലൻഡ് അധിനിവേശത്തെ എതിർക്കുന്നവർക്കെതിരെ തീരുവ ചുമത്തിയേക്കും appeared first on Kairali News | Kairali News Live.