കൊച്ചി | തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതി അറിവോടെ പാരമ്പര്യ വിധി പ്രകാരമെന്നു റിപ്പോര്‍ട്ട്. എല്ലാ നടപടികളും പാലിച്ച് ഹൈക്കോടതിയുടെ അനുമതിയോടെയാണ് വാജിവഹനം കൈമാറിയതെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചു. കൊടിമര നിര്‍മ്മാണ പ്രവൃത്തി മാതൃകാപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.-റിപ്പോര്‍ട്ടില്‍ പറയുന്നുതന്ത്രിയുടെ വീട്ടില്‍ നിന്ന് എസ്ഐടി വാജി വഹനം കസ്റ്റഡിയിലെടുത്തതോടെയാണ് വാജി വാഹന കൈമാറ്റം വിവാദമായത്. തൊണ്ടിമുതല്‍ എന്ന നിലയിലാണ് ഇത് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയാണെന്നാണ് വ്യക്തമാകുന്നത്.കൊടിമരമാറ്റ നിര്‍മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണറെ ഹൈക്കോടതി നിയോഗിച്ചിരുന്നു. അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് എല്ലാ പ്രവൃത്തികളും നടന്നിട്ടുള്ളത് .ഇക്കാര്യം അഡ്വക്കേറ്റ് കമ്മീഷണര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.പരമ്പരാഗത വിധിപ്രകാരവും നടപടികള്‍ പാലിച്ചും ബോര്‍ഡ് പ്രസിഡന്റ് വാജിവാഹനം തന്ത്രിക്ക് കൈമാറി, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. വിഷയത്തില്‍ ഹൈക്കോടതി തന്നെ അന്തിമ വിധിയും പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്