ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല; വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ജി സുകുമാരന്‍ നായർ

Wait 5 sec.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഒരു സമുദായ നേതാവിനെ ഇത്രയും വിലകുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും, ഇത്തരം നിലപാടുകള്‍ ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇരുസമുദായ സംഘടനകളും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകേണ്ട സാഹചര്യമാണെന്നും വെള്ളപ്പള്ളി നടേശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കവേ അദ്ദേഹം ഒരു മാധ്യമത്തിനോട് പറഞ്ഞു.എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണെന്നും, വെള്ളപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രായവും പരിചയവും ഉള്ള ഒരു നേതാവിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ആക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല; വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ജി സുകുമാരന്‍ നായർ appeared first on ഇവാർത്ത | Evartha.