വിഡി സതീശന്റേത് കാപട്യത്തിന്റെ മൂർത്തിമദ്ഭാവമായ മനുഷ്യൻ്റെ ആത്മവഞ്ചനയുടെ ഗീർവാണം; ഐഎൻഎൽ

Wait 5 sec.

മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരിൽ വോട്ട് നഷ്ടപ്പെടുകയാണെങ്കിൽ അത് പോകട്ടെയെന്ന് ഉറച്ച നിലപാട് എടുക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന കാപട്യത്തിന്റെ മൂർത്തിമദ്ഭാവമായ ഒരു മനുഷ്യനിൽ നിന്നുള്ള ആത്മവഞ്ചനയുടെ ഗീർവാണമാണെന്ന് ഐ.എൻ.എൽ.കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള കേരള യാത്രയുടെ സമാപന ചടങ്ങിൽ വി.ഡി സതീശൻ കോൺഗ്രസിന്റെ സമീപകാല വർഗീയ പ്രീണന നിലപാടുകളെ വെള്ളപൂശാനുള്ള വിഫല ശ്രമത്തിന്റെ ഭാഗമായാണ് മതേതരത്വത്തിന്റെ അപ്പോസ്തലൻ ചമയാൻ ശ്രമിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം സംഘപരിവാറുമായി ധാരണയുണ്ടാക്കി ബിജെപിക്ക് സീറ്റുകൾ നേടിക്കൊടുക്കാൻ കിണഞ്ഞു പരിശ്രമിച്ച മൃദു ഹിന്ദുത്വവാദിയാണ് വലിയ വായിൽ മതേതരത്വത്തെക്കുറിച്ച് സംസാരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് കോൺഗ്രസിൻ്റെ ആസൂത്രിതമായ പിന്തുണയുടെ ഫലമാണ്.Also read; മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളിഅങ്ങനെയാണ് സതീശന്റെ പാർട്ടി ബിജെപി ജയിച്ച ഇടങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുത്ത പാർട്ടിക്ക് ഇതൊന്നും പുതുമയുള്ള കാര്യമല്ല. ആത്യന്തിക വർഗീയ ശക്തിയായ ‘കാസ’യുടെ പേ റോളിലുള്ള സതീശന്റെ ‘മുനമ്പം പ്രക്ഷോഭം’ പരാജയപ്പെട്ടത് പരമോന്നത നീതിപീഠത്തിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ്. എല്ലാ നിലക്കും ബി.ജെ.പിയുടെ ബി ടീമായി അധ:പതിച്ച കോൺഗ്രസിനെ എന്നോ ന്യൂനപക്ഷങ്ങൾ ഇരുത്തേണ്ടിടത്ത് ഇരുത്തിയിട്ടുണ്ട്. എന്നിട്ടും സുന്നി ജനസാഗരത്തെ കണ്ടപ്പോൾ മതേതരത്വത്തെക്കുറിച്ച് ആക്രോശിച്ചത് ഇവരെ എളുപ്പത്തിൽ കബളിപ്പിക്കാമെന്ന മിഥ്യാധാരണയിലാവാമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞുThe post വിഡി സതീശന്റേത് കാപട്യത്തിന്റെ മൂർത്തിമദ്ഭാവമായ മനുഷ്യൻ്റെ ആത്മവഞ്ചനയുടെ ഗീർവാണം; ഐഎൻഎൽ appeared first on Kairali News | Kairali News Live.