കാലം മുന്നോട്ട് നീങ്ങുമ്പോൾ അനുദിനം സാങ്കേതിക വിദ്യയും വളരുകയാണ്. എഐയയുടെ ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഇതിൻ്റെ പ്രാധാന്യവും സാധ്യതയും വ്യക്തമാക്കുന്ന ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്നു വരുന്ന ത്രിദിന AI കോൺക്ലേവിന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. നിർമ്മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ പ്രയോഗങ്ങളും ഭാവി സാധ്യതകളും മുൻനിർത്തിയുള്ള ചർച്ചകൾക്ക് രണ്ടാം ദിനം സാക്ഷ്യം വഹിച്ചു. കോൺക്ലേവിൻ്റെ ഭാഗമായി “നിർമ്മിത ബുദ്ധിയും ജുഡീഷ്യൽ ഇൻഫർമാറ്റിക്സ് ആൻഡ് ലോ എൻഫോഴ്‌സ്ന്റ് ” എന്ന വിഷയത്തിൽ ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജാ വിജയരാഘവൻ.വി സംസാരിച്ചു. കോടതി നടപടിക്രമങ്ങളിൽ ഡിജിറ്റലൈസേഷൻ, ഇ-ഫയലിംഗ് തുടങ്ങിയവ നടപ്പാക്കിയ നാൾ വഴികളും അവ കോടതിയുടെ പ്രവർത്തനങ്ങളെ എങ്ങനെ വേഗത്തിലാക്കാനും സുതാര്യമാക്കുവാനും സഹായിച്ചുവെന്നും വിവരിക്കുകയും, കൊല്ലം കോടതിയിൽ 2024 നവംബറിൽ നടപ്പിലാക്കിയ “24/7 on Court” പദ്ധതിയെ, വീഡിയോ അവതരണത്തിലൂടെ വിശദമാക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച ടെലികമ്മ്യൂണിക്കേഷൻസ് എസ്പി ഉമേഷ് ഗോയൽ IPS, കുറ്റകൃത്യം തടയൽ, കുറ്റാന്വേഷണം, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ക്രമ സമാധാന പരിപാലനം തുടങ്ങിയ മേഖലകളിൽ കേരള പോലീസ് നിലവിൽ ഉപയോഗിക്കുകയും ഉപയോഗ സാധ്യതകൾ ആരാഞ്ഞുകൊണ്ടിരിയ്ക്കുകയും ചെയുന്ന AI ടെക്നോളജികളെ പറ്റി വിശദമായി പ്രതിപാദിച്ചു. തുടർന്ന് സംസാരിച്ച പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ ലെഫ്റ്റനന്റ് കേണൽ കിരൺ കെ നായർ സേനകളിൽ ഉപയോഗിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള AI അധിഷ്ഠിത ഉപകരണങ്ങളെക്കുറിച്ചും, പ്രതിരോധ മേഖലയിൽ ഗുണകരമാകുന്ന ഡിസൈൻ മോഡലുകൾ വികസിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുവാനും സേനയ്ക്ക് വിവിധ പദ്ധതികളുണ്ടെന്നും വിശദമാക്കി.ഡിജിറ്റൽ ഫോറെൻസിക് സയൻസിൽ AI യുടെ സാധ്യതകളെയും വെല്ലുവിളികളെയും പറ്റി C-DAC ശാസ്ത്രജ്ഞൻ നദീം കോയ എ വിവരിച്ചു. NCC മേജർ സി. എസ്സ് ആനന്ദ് ഈ സംവാദത്തിൽ പങ്കെടുത്ത് കൊണ്ട് നിർമ്മിത ബുദ്ധിയുടെ വളർച്ച സമൂഹത്തിന് എത്രത്തോളം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. “നിർമ്മിത ബുദ്ധിയും വ്യവസായവും” എന്ന വിഷയത്തിൽ രാവിലെ നടന്ന പ്രത്യേക സെഷനിൽ ടെക് ലോകത്തെ താരമായ കൗമാര സംരംഭകനായ രൌൽ ജോൺ അജുവിൻ്റെ അവതരണം സദസ്സിന്റെ കൈയ്യടി നേടി. AI അധിഷ്ഠിത ഗവേഷണങ്ങളിലും ആശയ വികസനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ കുട്ടികളിലും യുവതലമുറയിലും ഗവേഷണാഭിരുചിയും സാങ്കേതിക നവോന്മേഷ ചിന്തയും വളർത്തുന്നതിൽ വലിയ പ്രചോദനമായി മാറിയിട്ടുണ്ടെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. സെഷനിൽ സംസാരിച്ച ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, ന്യൂറോസയൻസ്, ശസ്ത്രക്രിയകൾ തുടങ്ങിയ മേഖലകളിൽ AI ടെക്നോളജി ഉപയോഗപ്പെടുത്തുന്ന സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.Also read; ചരിത്രവും ശാസ്ത്രവും വളച്ചൊടിക്കപ്പെടുമ്പോൾ ; NEP 2020-ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്എഫ്ഐ കോൺക്ലേവ്മരുന്ന് ഗവേഷണ രംഗത്തെ പരീക്ഷണങ്ങളിൽ പ്രാരംഭ ഘട്ടങ്ങളിലെങ്കിലും മൃഗങ്ങൾക്ക് പകരം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.അലിയൻസിലെ AI ഹെഡ് സുനിൽ രവീന്ദ്രൻ, AI നൂതന ബിസിനസ് മോഡലുകൾ സൃഷ്ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ഭാവി വാഗ്ദാനങ്ങളും അതോടൊപ്പം ഉയർന്നുവരാവുന്ന വെല്ലുവിളികളും അപകടസാധ്യതകളും അദ്ദേഹം വിശദീകരിച്ചു.ടിസിഎസിലെ ജിം സീലൻ നിർമ്മിത ബുദ്ധി വളർച്ചയുടെ ഭാവിയിൽ ഉണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ചു.നിർമ്മിത ബുദ്ധിയുടെ സാമൂഹിക, വ്യവസായ, നിയമ മേഖലകളിലെ പ്രായോഗിക സാധ്യതകളുടെ ആഴത്തിലുള്ള വിലയിരുത്തലായിരുന്നു രണ്ടാം ദിനത്തിലെ ചർച്ചകളിൽ ഏറെയും എന്ന് ഡയറക്ടർ ഡോ. വി.എ അരുൺ കുമാർ അഭിപ്രായപ്പെട്ടു. മാത്രവുമല്ല മുൻവർഷങ്ങളിലെ നിന്ന് വ്യത്യസ്ഥമായി വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഈ കോൺക്ലേവ് ഏറെ ശ്രദ്ധേയമായതായി ഡയറക്ടർ അറിയിച്ചു.The post ഇനി എഐ യുടെ കലമാണ്; എഐ കോൺക്ലേവിൻ്റെ രണ്ടാം ദിനം ചർച്ചകളും അവതരണങ്ങളും കൊണ്ട് ശ്രദ്ധ നേടി appeared first on Kairali News | Kairali News Live.