കമ്പനിയുടെ ആദ്യത്തെ ജീവനക്കാരന് മഹീന്ദ്രയുടെ സ്റ്റൈലൻ ഇവി സമ്മാനം; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ന്യൂജെൻ മുതലാളിമാർ

Wait 5 sec.

കമ്പനി തുടങ്ങിയപ്പോൾ ആദ്യമായി എത്തിയ ജീവനക്കാരെ ഓർത്തിരിക്കുന്ന ബോസുമാർ ഉണ്ടോ? ആ ചോദ്യത്തിന് ഒരു വിലപിടിപ്പുള്ള മറുപടിയാണ് സിദ്ധാന്ത് സബർവാളെന്ന ‘കൂൾ ബോസ്’ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പായ ബ്ലൂറോങ്ങിന്റെ സഹസ്ഥാപകരായ സിദ്ധാന്ത് സബർവാളും മോകം സിങും തങ്ങളുടെ ആദ്യത്തെ ജീവനക്കാരന് സർപ്രൈസ് ആയി കൊടുത്തത് മഹീന്ദ്രയുടെ ഒരു വമ്പൻ കാറാണ്; മഹീന്ദ്ര ബിഇ 6 സ്റ്റൈലൻ എസ് യു വി.2020 ലാണ് ഇവരുടെ കമ്പനിയിലേക്ക് ആദ്യമായി ഒരാൾ ജോലിക്കെത്തുന്നത്. അന്ന് മുതൽ ജോലിയിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താതെ കമ്പനിക്ക് വേണ്ടി നിലകൊണ്ട രാഹുലെന്ന യുവാവിനാണ് ടീമിന്‍റെ ഒരു ടീമിന്റെ ആഘോഷ പരിപാടിക്കിടെ സർപ്രൈസ് നൽകി ബോസുമാർ ‘മാതൃക’യായത്.ALSO READ; സ്മാർട്ട് വാച്ച് നോക്കി നടക്കുന്നവർക്ക് സുവർണാവസരം; റിപ്പബ്ലിക് ഡേ സെയിലിൽ വൻ ഓഫറുകളുമായി ആമസോൺ View this post on Instagram A post shared by Siddhant Sabharwal (@siddhantsabharwal_)കമ്പനിയിൽ ആളെ എടുക്കുന്നുണ്ടോ എന്ന രസകരമായ മറുപടികളോടെയാണ് ഇതിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കാരണം, ലക്ഷങ്ങൾ വിലയുള്ള ബിഇ 6 ഇന്ത്യൻ വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഇലക്ട്രിക് വെഹിക്കിളാണ്. 79kWh, 59kWh ബാറ്ററി പാക്കുകളിൽ എത്തുന്ന വാഹനത്തിന് യഥാക്രമം 682 കിലോമീറ്ററും 535 കിലോമീറ്ററുമാണ് റേഞ്ച്. 79kWh പാക്കിൽ 281എച്ച്പിയും 59kWh ൽ 228എച്ച്പിയുമാണ് കരുത്ത്. 380എന്‍എമ്മാണ് രണ്ടിലും പരമാവധി ടോര്‍ക്ക്. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ ലഭ്യമാണ്. പൂജ്യത്തിൽ നിന്നും നൂറിലേക്ക് കയറാൻ ഇവന് 6.7 സെക്കന്‍ഡുകൾ മതി. നിരവധി അത്യാധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനത്തിന്‍റെ വില 18.90 – 27.65 ലക്ഷം രൂപയാണ് വരുന്നത്.The post കമ്പനിയുടെ ആദ്യത്തെ ജീവനക്കാരന് മഹീന്ദ്രയുടെ സ്റ്റൈലൻ ഇവി സമ്മാനം; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ന്യൂജെൻ മുതലാളിമാർ appeared first on Kairali News | Kairali News Live.