മെഴ്സിഡസ്-ബെൻസ് ഇന്ത്യയിൽ നിർമ്മിച്ച മെഴ്സിഡസ്-മേബാക്ക് GLS ആഡംബര എസ്യുവി വിപണിയിലെത്തി. 2 കോടി 75 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) മോഡലിന് വിലയാകുക. പൂർണമായും വിദേശരാജ്യത്തിൽ നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പതിപ്പിനെക്കാള്‍ 40 ലക്ഷത്തിലധികം രൂപയുടെ ഗണ്യമായ വിലക്കുറവാണ് മോഡലിന് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശരാജ്യത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത വാഹനത്തിൻ്റെ വില 3 കോടി 17 ലക്ഷം രൂപയായിരുന്നു.ഇതോടൊപ്പം, 4.10 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള മെയ്ബാക്ക് GLS സെലിബ്രേഷൻ എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച GLS മെയ്ബാക്കിന്റെ മോഡല്‍ വാങ്ങുന്നവര്‍ക്ക് വേഗത്തില്‍ വാഹനം ലഭിക്കുമെന്നും ഡെലിവറി കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി അറിയിച്ചു.ALSO READ: കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വേണ്ട; ബെംഗളൂരുവിൽ 9,782 വാഹനങ്ങൾക്കെതിരെ നടപടി!അതേസമയം, ഈ ആഡംബര എസ്യുവിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വലിയ ക്രോം-ഫിനിഷ്ഡ് ഗ്രില്ലും LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള LED പ്രൊജക്ടർ ഹെഡ്ലാമ്പുകളും ‘മേബാക്ക്’ ലെറ്ററിംഗും മോഡലിനുണ്ട്. 23 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ മോണോബ്ലോക്ക് അലോയ് വീലുകളും ഡി-പില്ലറിൽ ഒരു മെയ്ബാക്ക് ബാഡ്ജും ഉണ്ട്. അതേസമയം, പിൻഭാഗത്ത് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ-ലാമ്പുകളും ഇരട്ട എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.The post 40 ലക്ഷത്തിൻ്റെ വിലക്കുറവോ? ഇന്ത്യയിൽ നിർമ്മിച്ച മെഴ്സിഡസ്-മേബാക്ക് ജിഎല്എസ് വിപണിയിലെത്തി appeared first on Kairali News | Kairali News Live.