റുമാലി റൊട്ടി ഇഷ്ടമല്ലേ ? തൂവാല പോലെ (റുമാൽ) നേർത്തതും മൃദലവുമായ ഒരു തരം ഫ്ലാറ്റ്ബ്രെഡ് ആണ് ഇത്. കുറച്ചു നാളായി പലരുടെയും ഇഷ്ടവിഭവം കൂടിയാണ് ഇത്. സാധാരണയായി ഗോതമ്പ് പൊടിയും മൈദയും ചേർത്താണ് ഉണ്ടാക്കുന്നത്. എന്നാൽ നമുക്ക് അരിപ്പൊടി കൊണ്ട് ഉണ്ടാക്കിയാലോ ?അവശ്യ ചേരുവകൾവറുത്ത അരിപ്പൊടി – 2 കപ്പ്ഗോതമ്പുപൊടി – 1 കപ്പ്വെള്ളം – അരിപ്പൊടി വാട്ടാൻ ആവശ്യത്തിന്ഉപ്പ് – പാകത്തിന്എണ്ണ – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം ഒരു പാനിൽ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേർക്കാവുന്നതാണ്. വെള്ളം തിളച്ചു വരുമ്പോൾ തീ കുറച്ചതിനുശേഷം അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി വാട്ടിയെടുക്കുക. ഈ അരിപ്പൊടി ചൂടാറുന്നതിന് മുൻപ് തന്നെ കൈകൊണ്ട് നന്നായി കുഴയ്ക്കുക. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടി കൂടി ചേർത്ത് നല്ല മൃദുവായ മാവാക്കി മാറ്റുക. ALSO READ: തൊലി കളഞ്ഞാൽ നഷ്ടം; മത്തൻ തൊലികൊണ്ടുള്ള അച്ചാർ പരീക്ഷിച്ചോളൂ…തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുക്കുക. രണ്ട് ഉരുളകൾ വീതം എടുത്ത് ഓരോന്നിന്റെയും ഒരു വശത്ത് എണ്ണ പുരട്ടി അതിനു മുകളിൽ അല്പം പൊടി വിതറണം. ഈ രണ്ട് ഉരുളകളുടെയും എണ്ണ പുരട്ടിയ ഭാഗങ്ങൾ തമ്മിൽ ചേർത്ത് ഒട്ടിക്കുക. ഇത് സാധാരണ ചപ്പാത്തി പരത്തുന്നതിനേക്കാൾ വളരെ നേർത്ത രീതിയിൽ പരത്തിയെടുക്കുക. ചൂടായ പാനിലിട്ട് രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക. റൊട്ടി വെന്തു വരുമ്പോൾ അവയെ പാളികളായി വേർപെടുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ നേർത്ത രണ്ട് റുമാലി റൊട്ടികൾ നിങ്ങൾക്ക് ലഭിക്കും. ഈ രീതിയിൽ തയ്യാറാക്കുന്ന റൊട്ടി സാധാരണ ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന റുമാലി റൊട്ടിയേക്കാൾ വളരെ മൃദുവായതും ആരോഗ്യകരവുമാണ്.The post അരിപ്പൊടി കൊണ്ട് ഉണ്ടാക്കാം ചേർത്ത റുമാലി റൊട്ടി appeared first on Kairali News | Kairali News Live.