ന്യൂയോർക്കിൽ നഴ്‌സുമാരുടെ പണിമുടക്ക്; ശമ്പളവർധനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി, പിന്തുണ പ്രഖ്യാപിച്ച് മംദാനി

Wait 5 sec.

ശമ്പളം, തൊഴിൽ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ന്യൂയോർക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്‌സുമാർ പണിമുടക്കിലേക്ക് നീങ്ങി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോർ, ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ എന്നിവിടങ്ങളിലെ നഴ്‌സുമാരാണ് മാസങ്ങളോളം നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് തുടക്കമിട്ടത്.ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഈ സമരം സംഘടിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം, കുറഞ്ഞ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ കുറവ്, അമിതമായ ജോലിഭാരം എന്നിവയാണ് സമരത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആശുപത്രി മാനേജ്‌മെന്റുകൾ നഴ്‌സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്നും സുരക്ഷിത സ്റ്റാഫ് മാനദണ്ഡങ്ങൾ പിൻവലിക്കാൻ ശ്രമിക്കുകയാണെന്നും അസോസിയേഷൻ ആരോപിക്കുന്നു. ആശുപത്രി എക്സിക്യൂട്ടീവുകൾ കൈപ്പറ്റുന്ന ദശലക്ഷക്കണക്കിന് ഡോളർ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ നഴ്‌സുമാർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ വേതനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.ALSO READ: ഇറാൻ സംഘർഷം: അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ മാറ്റിപുതിയ മേയർ സൊഹ്റാൻ മംദാനി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാലിയിൽ പങ്കെടുത്തു. ഏകദേശം 15,000 നഴ്‌സുമാർ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം, നഗരത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ നഴ്‌സുമാർ നൽകുന്ന സേവനത്തിന്റെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി. നഗരത്തിലെ അതിസമ്പന്നമായ സ്വകാര്യ ആശുപത്രികൾ സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നും, ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാകണമെന്നതാണ് ഈ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുവന്ന യൂണിയൻ സ്കാർഫ് ധരിച്ച് എത്തിയ അദ്ദേഹം തൊഴിലാളികളുടെ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്The post ന്യൂയോർക്കിൽ നഴ്‌സുമാരുടെ പണിമുടക്ക്; ശമ്പളവർധനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി, പിന്തുണ പ്രഖ്യാപിച്ച് മംദാനി appeared first on Kairali News | Kairali News Live.