വാഹനാപകടത്തെത്തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഒരു അധ്യാപകന് കരുതലുമായി പിണറായി വിജയൻ സർക്കാർ മാതൃകയാകുന്നു. കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകനായ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്താനും അദ്ദേഹത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹരികൃഷ്ണൻ നീലേശ്വരം ആണ് ഈ കാര്യത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകനായ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്താനും അദ്ദേഹത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.വാഹനാപകടത്തിൽ തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റതിനെത്തുടർന്ന് 90% അംഗവൈകല്യം സംഭവിച്ച പ്രശാന്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഈ പ്രത്യേക നടപടി. അദ്ദേഹത്തിന് ജോലിയിൽ തുടരുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി സ്കൂളിൽ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നൽകി.ALSO READ: ‘സിഎം വിത്ത് മീ’: ഒൻപത് മാസത്തെ കാത്തിരിപ്പ്; 15 മിനിറ്റിൽ കർഷകന്റെ അക്കൗണ്ടിലെത്തിയ ആശ്വാസംസാധാരണഗതിയിൽ വാർത്താ ചാനലുകളിൽ ഇടംപിടിക്കാത്ത ഇത്തരം തീരുമാനങ്ങളിലൂടെ ഒരു പൗരനോടുള്ള സർക്കാരിന്റെ മാനുഷികമായ പരിഗണനയും ഹൃദയപക്ഷത്തുള്ള നിലപാടുമാണ് വെളിവാക്കപ്പെടുന്നതെന്ന് ഹരി കൃഷ്ണൻ നീലേശ്വരം തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അധ്യാപകന്റെ ജീവിതത്തിന് കരുതലേകുന്ന ഈ സർക്കാർ തീരുമാനം വലിയ പ്രശംസയ്ക്ക് അർഹമാണ്.The post കരുതലുമായി സർക്കാർ; അപകടത്തിൽപ്പെട്ട അധ്യാപകന് കൈത്താങ്ങായി സൂപ്പർ ന്യൂമററി തസ്തിക appeared first on Kairali News | Kairali News Live.