വടക്കേ ഇന്ത്യയിൽ പെൺകുട്ടികൾ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് കരുതുന്നതെന്നും എന്നാൽ തമിഴ്നാട്ടിൽ അവരെ പഠിപ്പിക്കാനും അവരുടെ തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ. ചെന്നൈയിലെ ഒരു വനിതാ കോളജിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്.പല വടക്കേന്ത്യ‍ൻ സംസ്ഥാനങ്ങളിലും പെൺകുട്ടികളെ വിദ്യാഭ്യാസവും തൊഴിലും പിന്തുടരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും വീട്ടുപണികളിലേക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടില്‍ വിദ്യാഭ്യാസത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ALSO READ: ഇതാണോ യുപി മാതൃക ; ഗോണ്ടയിലെ ആശുപത്രിയിൽ സ്വൈര്യവിഹാരം നടത്തുന്ന എലികളുടെ വീഡിയോ പങ്ക് വച്ച് ജോൺ ബ്രിട്ടാസ് എംപി‘നമ്മുടെ പെൺകുട്ടികൾ ഏറെ അഭിമാനിക്കണം. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകേണ്ടതില്ല, വീടിനുള്ളിൽ ഇരുന്ന് വീട്ടുപണികൾ ചെയ്യണമെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ പെൺകുട്ടികൾ പഠിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്.’ മാരൻ വ്യക്തമാക്കി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാത്ത സമീപനവും പെൺകുട്ടികളെ അടിമകളെപ്പോലെ കാണുന്ന മനോഭാവവും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.The post തമിഴ്നാട് vs വടക്കേ ഇന്ത്യ: ‘അവിടെ പെണ്കുട്ടികള് വീട്ടു ജോലി ചെയ്യുന്നു, ഇവിടെ ഞങ്ങൾ പഠിക്കാന് വിടുന്നു’; ദയാനിധി മാരൻ appeared first on Kairali News | Kairali News Live.