വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് വിഡി സതീശന്‍: വെള്ളാപ്പള്ളി

Wait 5 sec.

എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ ഏറ്റുമുട്ടിച്ചത് യു.ഡി.എഫാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇനി എന്‍എസ്എസുമായി കലഹത്തിന് താല്‍പര്യമില്ലെന്നും, സമരസതയിലേക്കാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നായാടി മുതല്‍ നസ്രാണി വരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എന്‍എസ്എസുമായി യുദ്ധം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും, അങ്ങനെ പിണങ്ങിപ്പോയതില്‍ എന്ത് നേട്ടമാണ് ഉണ്ടായതെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏറ്റുമുട്ടലിലൂടെ ഒന്നും നേടാനാകില്ലെന്നും, അത് ‘കുരങ്ങനെക്കൊണ്ട് ചുടുചോര് മാന്തിപ്പിക്കുന്ന’ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമര്‍ശനവും വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചു. വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലിലാണ് വി.ഡി. സതീശന്‍ നിലകൊള്ളുന്നതെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള അടവ് നയമാണ് അദ്ദേഹത്തിന്റേതെന്നും കുറ്റപ്പെടുത്തി.The post വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് വിഡി സതീശന്‍: വെള്ളാപ്പള്ളി appeared first on ഇവാർത്ത | Evartha.