സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 നും 30 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും ഫീസ് ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡ് വഹിക്കും. ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ആണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്.ടാറ്റ കമ്മ്യൂണിറ്റി ഇനീഷിയേറ്റീവ് ട്രസ്റ്റ് (TCIT) ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL), ഐ.ഐ.ഐ.സി എന്നീ മൂന്നു സ്ഥാപനങ്ങളും സംയുക്തമായാണ് സെർറ്റിഫിക്കേഷൻ നൽകുന്നത്. കോമിസ് ഷെഫ് പരിശീലനം പൂർത്തിയായാൽ ഹോട്ടൽ, റസ്റ്റോറന്റ്, റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവർത്തിക്കുന്ന തുടക്കക്കാരനായ പാചക വിദഗ്ദ്ധ ആയിട്ടാവും ജോലി ലഭിക്കുക. ആറു മാസത്തെ പരിശീലനത്തിൽ നാലുമാസം പ്രായോഗിക ക്ലാസുകൾ ഐ.ഐ.ഐ.സിയിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുൻ നിര ഹോട്ടലുകളിൽ മേഖലാ പരിശീലനം ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകൾ ഈ മേഖലയിൽ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഐ.ഐ.ഐ.സി ഒരുക്കും.ഒഴിവുള്ള സീറ്റുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഐ.ആർ.ഇ.എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേഷിക്കുവാനുള്ള അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്ക്: 8078980000.