മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. ബിഎംസി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, കിംഗ് മേക്കറായി ഉയർന്ന ഷിൻഡെ ക്യാമ്പിൽ നിർണായക നീക്കങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട ശിവസേന പ്രതിനിധികളെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്.‍ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഫലം വന്നതിന് പിന്നാലെ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങളെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി.നീക്കത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന.Also read; ‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’; ഏക്നാഥ് ഷിൻഡെയ്ക്കെതിരെ ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്ഒന്നാമത്, കൂറുമാറ്റ സാധ്യത ഒഴിവാക്കുക. രണ്ടാമത്, ബിഎംസി മേയർ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ ബിജെപിയോട് ശക്തമായ വിലപേശൽ നിലപാട് സ്വീകരിക്കുക. 227 അംഗ ബിഎംസിയിൽ ഭൂരിപക്ഷത്തിന് 114 സീറ്റ് വേണം. ബിജെപിക്ക് 89 സീറ്റും ഷിൻഡെ സേനയ്ക്ക് 29 സീറ്റുമായി ആകെ 118 സീറ്റുകളോടെ മഹായുതി മുന്നിലാണ്. അതേസമയം, ശിവസേന (യുബിടി), എംഎൻഎസ്, എൻസിപി (ശരദ് പവാർ) എന്നിവർ ചേർന്ന പ്രതിപക്ഷത്തിന് 72 സീറ്റുകൾ മാത്രമാണ്. പ്രതിപക്ഷം ഒന്നിച്ചാൽ പോലും അധികാരം പിടിക്കാനായി എട്ട് അംഗങ്ങളുടെ കൂടി പിന്തുണ അവർക്കു വേണം. ഈ സാഹചര്യത്തിലാണ് റിസോർട്ട് രാഷ്ട്രീയത്തിന്റെ പ്രാധാന്യം. മേയർ സ്ഥാനം വിട്ടുകൊടുക്കരുതെന്ന നിലപാടിൽ ഉറച്ച ഷിൻഡെ ക്യാമ്പ്, ബിഎംസിയിലെ അധികാര നിയന്ത്രണം ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുകയാണ്.The post മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; ഷിൻഡെ ക്യാമ്പിൽ നിർണായക നീക്കങ്ങൾ appeared first on Kairali News | Kairali News Live.