‘ബ്രഹ്മപുരത്ത് ‘മാലിന്യ മല’യെന്ന കൊച്ചി മേയറുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം’; LDF ഭരണസമിതിയുടെ കാലത്ത് മാലിന്യം പൂർണമായും നീക്കിയിരുന്നതായി അഡ്വ. എം അനില്‍കുമാര്‍

Wait 5 sec.

ബ്രഹ്മപുരത്ത് ഭക്ഷണമാലിന്യ മലയുണ്ടെന്ന കൊച്ചി മേയര്‍ വി കെ മിനിമോളുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍. ബ്രഹ്മപുരത്ത് 5 വര്‍ഷം മുന്‍പുവരെയുണ്ടായിരുന്ന മാലിന്യമല പൂര്‍ണ്ണമായും നീക്കിയത് കഴിഞ്ഞ എല്‍ ഡി എഫ് ഭരണസമിതിയുടെ കാലത്താണെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പുതിയ ഭരണസമിതി ഇന്ദിരാ കാന്‍റീന്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ല, പക്ഷേ അതിന്‍റെ പേരില്‍ സമൃദ്ധി പൂട്ടിക്കരുതെന്നും അനില്‍കുമാര്‍ പറഞ്ഞു.കൊച്ചി കോര്‍പ്പറേഷന്‍ യു ഡി എഫ് ഭരിച്ച 10 വര്‍ഷക്കാലയളവില്‍ ബ്രഹ്മപുരത്ത് രൂപപ്പെട്ട മാലിന്യമല പൂര്‍ണ്ണമായും നീക്കം ചെയ്തത് അഡ്വ എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് ഭരണസമിതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച പുതിയ മേയര്‍ വി കെ മിനിമോള്‍ ബ്രഹ്മപുരത്ത് ബയോമൈനിങ്ങ് പൂര്‍ത്തിയായില്ലെന്നും സ്ഥലത്ത് ഭക്ഷണമാലിന്യമലയുണ്ടെന്നും ആരോപിച്ചിരുന്നു. ALSO READ; യുഡിഎഫ് പ്രവേശനം ‘തുറക്കാത്ത പുസ്തകം’; എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് നേതാക്കൾഈ സാഹചര്യത്തിലായിരുന്നു ബ്രഹ്മപുരത്തെ യഥാര്‍ഥ വസ്തുത സംബന്ധിച്ച് മുന്‍ മേയര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. പത്തരലക്ഷം ടണ്‍ മാലിന്യമാണ് അവിടെ നിന്നും ഇതിനകം നീക്കം ചെയ്തതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ബി എസ് എഫ് പ്ലാന്‍റും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. സി ബി ജി പ്ലാന്‍റ് കഴിഞ്ഞ കൗണ്‍സിലിന്‍റെ കാലത്തുതന്നെ പണി പൂര്‍ത്തിയായിരുന്നു. വസ്തുത ഇതായിരിക്കെ ബ്രഹ്മപുരത്ത് ഉണ്ടാക്കിയെടുത്ത സിസ്റ്റം പൊളിക്കാന്‍ നടക്കുന്ന നീക്കത്തിന് പിന്തുണ നല്‍കരുതെന്നും മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. നിലവിലെ യു ഡി എഫ് ഭരണസമിതി പ്രഖ്യാപിച്ച ഇന്ദിരാകാന്‍റീന്‍ പദ്ധതിയോട് എതിര്‍പ്പില്ല. എന്നാല്‍ അതിന്‍റെ പേരില്‍ ജനകീയ ഹോട്ടലായ സമൃദ്ധി പൂട്ടിക്കരുതെന്നും അനില്‍കുമാര്‍ പറഞ്ഞു.The post ‘ബ്രഹ്മപുരത്ത് ‘മാലിന്യ മല’യെന്ന കൊച്ചി മേയറുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം’; LDF ഭരണസമിതിയുടെ കാലത്ത് മാലിന്യം പൂർണമായും നീക്കിയിരുന്നതായി അഡ്വ. എം അനില്‍കുമാര്‍ appeared first on Kairali News | Kairali News Live.