കേരളത്തിൽ നിന്നും പുറത്തിറങ്ങുന്ന സിനിമകൾ ഇന്ന് ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മികച്ച സിനിമകളുടെ വലിയ നിരയാണ് സിനിമ ലോകത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടങ്ങളാണ് മലയാള സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏത് സിനിമയോടും കിടപിടിക്കാവുന്ന സിനിമകൾ ഇന്ന് മലയാളത്തിലുണ്ട്. ബോക്സ് ഓഫീസിലെ റെക്കോർഡുകൾ തകർക്കുന്നതിലും മലയാള സിനിമ മുന്നിലാണ്.ഇതുവരെ 14 സിനിമകളാണ് മലയാളത്തിൽ നൂറ് കോടി ക്ലബിൽ കയറിയത്. എന്നാൽ മുന്നൂറ് കോടി വരെ കയ്യിലാക്കിയ നമുക്കെന്ത് നൂറ് കോടി എന്നതാവും മലയാളി ആസ്വാദകർ ചിന്തിക്കുക. 2016 ൽ മോഹൻലാൽ ചിത്രം പുലിമുരുകനാണ് മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമ. പിന്നീടിങ്ങോട്ട് ഒരു തേരോട്ടമായിരുന്നു. ഏറ്റവുമൊടിവിൽ ഇപ്പോൾ പുറത്തിറങ്ങിയ സർവം മായ വരെ നീണ്ടു നിൽക്കുന്ന തേരോട്ടം.Also read; കല്യാണിയോട് ധൈര്യമായി കയറി വരാൻ രൺവീർ; ബോളിവുഡിലേക്ക് പോകണോ എന്ന സംശയത്തിൽ തീരുമാനംലോകാ അദ്ധ്യായം 1 ചന്ദ്ര (2025), L2: എമ്പുരാൻ (2025), മഞ്ഞുമ്മൽ ബോയ്‌സ് (2024),തുടരും (2025), 2018 (2023), ആട് ജീവിതം (2024), ആവേശം (2024), പുലിമുരുകൻ (2016), സർവം മായ (2025), പ്രേമലു (2024), ലൂസിഫർ (2019),അജയൻ്റെ രണ്ടാം മോഷണം (ARM) (2024), മാർക്കോ (2024) എന്നിവയാണ് ഇതുവരെ മലയാളത്തിൽ നിന്നും നൂറ് കോടിയിൽ എത്തിയ സിനിമകൾ.The post നമുക്കെന്ത് നൂറ് കോടി… മലയാളത്തിൽ നിന്ന് നൂറ് കോടി ക്ലബിലെത്തിയ സിനിമകൾ ഏതൊക്കെയെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.