എച്ച്ഐവി എന്ന് കേട്ടാൽ തന്നെ സമൂഹം പേടിച്ച് ഒളിക്കുന്ന ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സമൂഹത്തിന് ആ രോഗത്തെക്കുറിച്ചുണ്ടായ തിരിച്ചറിവിന്റെ ഭാഗമായി ഒരുപാട് മാറ്റങ്ങളുണ്ടായി. രോഗം ബാധിച്ചവരെ മാറ്റി നിർത്തുന്നതിന് പകരം അവരെയും ചേർത്ത് പിടിക്കാൽ ആളുകൾ തയ്യാറായി. എന്നാൽ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഇപ്പോഴും ഈ രോഗം ബാധിച്ചവരെ ഒരു തീണ്ടാപ്പാടകലെ നിർത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് യുപിയിൽ നടന്ന ഈ സംഭവം.ക്ഷയരോഗത്തിനും എച്ച്ഐവിക്കും ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ച അമ്മയുടെ മ‍ൃതദേഹം പോസ്റ്റുമാർട്ടത്തിന് എത്തിച്ചത് മകനായ പത്ത് വയ്സ്സുകാരൻ തനിച്ചായിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് എച്ച്ഐവി ബാധിച്ചതോടെ നാട്ടുകാരും ബന്ധുക്കളും സംസാരിക്കുന്നത് പോലും നിർത്തിയ കാര്യം അറിയുന്നത്. Also read : ഗവേഷണ രംഗത്ത് മലയാളി തിളക്കം: അക്കാദമിക് ലോകത്തെയും കോർപ്പറേറ്റ് മേഖലയെയും ബന്ധിപ്പിച്ച കുട്ടനാട്ടുകാരൻരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച്ചയാണ് 52 വയസ്സുകാരിയായ അമ്മ മരിച്ചത്. മണിക്കൂറുകളോളമാണ് കുട്ടി ഒറ്റയ്ക്ക് മ‍ൃതദേഹത്തിനരുകിലിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എച്ചഐവി ബാധിതനായിരുന്ന അച്ഛൻ ഒരു വർഷത്തിന് മുൻപ് മരിച്ചതിന് ശേഷം ആളുകൾ സംസാരിക്കുന്നത് പോലും നിർത്തി. അതുവരെ സ്കൂളിൽ പോയിക്കൊണ്ടിരുന്ന താൻ അന്ന് മുതൽ സൂകൂളിൽ പോകാതെ ആയി. അസുഖ ബാധിതയായ ശേഷം അമ്മയെ പരിചരിക്കാൻ ആരംഭിച്ചതായും കാൺപൂരിലും ഫരീദാബാധിലെ ലോഹിയ ആശുപത്രിയിലും അമ്മയെ ചികിത്സയ്ക്കായി കൊണ്ടു പോയി.അമ്മയുടെ മരണം സ്വന്തം അമ്മാവൻ പോലും അരിഞ്ഞിട്ടില്ല എന്നും കുട്ടി പറഞ്ഞു.വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ ഇടപെട്ട് അറിയിച്ചു ലോക്കൽ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഓട്ടോപ്സിയ്ക്കും മറ്റ് അന്ത്യകർമങ്ങൾക്കും വേണ്ട സഹായങ്ങൾ ചെയ്തു. The post കൈപിടിക്കാൻ ആരുമില്ലാതെ ; യുപിയിൽ എച്ച്ഐവി ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് എത്തിച്ചത് 10 വയസ്സുകാരൻ മകൻ ഒറ്റയ്ക്ക് appeared first on Kairali News | Kairali News Live.