പൂക്കളും ചോക്ലേറ്റും അല്ല, 26 കിലോമീറ്റർ ഓട്ടം; കാമുകിയുടെ ജന്മദിനത്തിന് കാമുകൻ്റെ സർപ്രൈസ് വൈറൽ

Wait 5 sec.

ജന്മദിനത്തില്‍ കാമുക‍ൻ/ കാമുകി എപ്പോ‍ഴും പൂക്കളോ ചോക്ലേറ്റോ അല്ലെങ്കില്‍ സർപ്രൈസ് ഡിന്നറുകളോ ആണ് സമ്മാനമായി നൽകാറുള്ളത്. എന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവ് തൻ്റെ പ്രണയിനിക്കായി നല്‍കിയ ബര്‍ത്ത്ഡേ സര്‍പ്രൈസ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.കാമുകിയുടെ 26-ാം ജന്മദിനത്തില്‍ 26 കിലോമീറ്റർ ഓടുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ അവിക് ഭട്ടാചാര്യ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാണ്. സിമ്രാൻ തന്റെ 26-ാമത് ജന്മദിനത്തിൽ 26 കിലോമീറ്റർ ഓടാൻ ആഗ്രഹിച്ചിരുന്നെങ്കിലും തനിക്ക് ആരോഗ്യ സംബന്ധിയായ പ്രശ്നമുള്ളതിനാല്‍ ക‍ഴിഞ്ഞിരുന്നില്ല. എന്നാല്‍ ഭട്ടാചാര്യ തൻ്റെ പ്രണയിനിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഓടുന്നതിനിടയില്‍ സിമ്രാനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാനായി, ഭട്ടാചാര്യ ഇയർഫോണുകൾ ഇല്ലാതെയാണ് ഓടുന്നത്. View this post on Instagram A post shared by Simran and Avik (@simranxavik)ALSO READ: താഴേക്ക് വരൂ എന്ന് ഡെലിവെറി ഏജൻ്റും, വാതിൽക്കൽ ഭക്ഷണം എത്തിക്കണമെന്ന് ഉപഭോക്താവും; വൈറലായി സൊമാറ്റോ റൈഡറിൻ്റെ വീഡിയോഹൃദയഹാരിയായ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ജനുവരി 5ന് പങ്കുവെച്ച വീഡിയോയ്ക്ക് 7.5 ദശലക്ഷം കാഴ്ചക്കാരും 6.8 ലക്ഷം ലൈക്കുകളുമാണ് ലഭിച്ചത്.The post പൂക്കളും ചോക്ലേറ്റും അല്ല, 26 കിലോമീറ്റർ ഓട്ടം; കാമുകിയുടെ ജന്മദിനത്തിന് കാമുകൻ്റെ സർപ്രൈസ് വൈറൽ appeared first on Kairali News | Kairali News Live.