തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ഒരു ചെറിയ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.സ്റ്റാൻഡിന് മുൻപിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് മുറിക്കുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവല്ല പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.ALSO READ : തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷം; വി.ഡി. സതീശനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്മേൽ നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം.ENGLISH SUMMARY : An unidentified man was found dead on Sunday morning near the Thiruvalla KSRTC bus stand premises.The post തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.