ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. ദില്ലി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യത്തോടൊപ്പം പുകമഞ്ഞ് രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്ഐടിഅതേസമയം, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ക‍ഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചിന് താഴെയായിരുന്നു താപനില. ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും തുടരുന്നുണ്ട്. കനത്ത ശൈത്യത്തെ തുടർന്ന് യു പിയിൽ സ്കൂളുകൾ ഓൺലൈനായി പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശൈത്യത്തോടൊപ്പം പുകമഞ്ഞു കൂടി രൂപപ്പെടുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. The post തണുത്തുവിറച്ച് ഉത്തരേന്ത്യ: താറുമാറായി വ്യോമ – ട്രെയിൻ ഗതാഗതം appeared first on Kairali News | Kairali News Live.