മുൻ യുഡിഎഫ് ഭരണസമിതി തന്ത്രിക്ക് ഔദ്യോഗിക വാഹനം കൈമാറിയ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ രംഗത്ത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അന്നത്തെ യുഡിഎഫ് അംഗങ്ങൾ ചേർന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ ഭരണസമിതിക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരുചർച്ചയും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .അക്കാലത്ത് അവിടെയുണ്ടായിരുന്ന കോൺഗ്രസ് ഭരണസമിതി താനുമായി ഒരു കാര്യവും ആലോചിക്കാറില്ലായിരുന്നു എന്ന് രാഘവൻ വെളിപ്പെടുത്തി. ALSO READ : കൊച്ചി എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്തന്നെ പൂർണ്ണമായും മാറ്റിനിർത്തിക്കൊണ്ടാണ് വാഹനം കൈമാറുന്നതടക്കമുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഔദ്യോഗിക കാര്യങ്ങളിൽ താൻ ഒരു തരത്തിലും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ താൻ കർശന നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.The post വാജിവാഹനം കൈമാറിയതിൽ പങ്കില്ല; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് കെ രാഘവൻ appeared first on Kairali News | Kairali News Live.