സാംസ്‌കാരിക സമുച്ചയ മുറ്റത്ത്‌ ഗുരുവിന്റെ സ‍ൗമ്യസാന്നിധ്യം: ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമനാളെ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും

Wait 5 sec.

കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കാനായി കുഞ്ഞിരാമനാണ് ശിൽപ്പം നിർമ്മിച്ചത്. എട്ട് അടി ഉയരത്തിലും അഞ്ച് അടി വീതിയിലും തീർത്ത ശ്രീനാരായണ ഗുരു ദേവന്റെ വെങ്കല ശില്പ നിർമ്മാണത്തിന് രണ്ടു വർഷം വേണ്ടി വന്നു. കൈകൾ ഒന്നിച്ചു മടിയിൽ വച്ച് ഭാവത്തിൽ നോക്കികൊണ്ട് ഇരിക്കുന്ന ഗുരുവിനെയാണ് ശില്പത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത് എല്ലാവരുടേയും മനസ്സിൽ പതിഞ്ഞ ഗുരുവിന്റെ രൂപം തന്നെയാണ് ശില്പത്തിനായി മാതൃകയാക്കിയതും.നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല ശില്പവും ശ്രീനാരായണ ഗുരു ജീവചരിത്രം ചുമർ ശില്പവും രൂപകൽപന ചെയ്തതും കാനായി കുഞ്ഞിരാമൻ ആയിരുന്നു.ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്ഐടിമന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ സംഘാടക സമിതി ചെയർമാൻ എം മുകേഷ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.The post സാംസ്‌കാരിക സമുച്ചയ മുറ്റത്ത്‌ ഗുരുവിന്റെ സ‍ൗമ്യസാന്നിധ്യം: ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നാളെ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും appeared first on Kairali News | Kairali News Live.