പാക്കിസ്ഥാനിലെ കറാച്ചിയിൽ വെള്ളിയാഴ്ച ഷോപ്പിംഗ് മാളിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. എം എ ജിന്നാ റോഡ് പ്രദേശത്തെ ഗുൽ പ്ലാസയിലാണ് തീപിടുത്തമുണ്ടായത്. മാളിൽ നിന്ന് തൂയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവസ്ഥലത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ ബഹുനില കെട്ടിടത്തിന്റെ നിരവധി ഭാഗങ്ങളിൽ തീ പടരുന്നതും അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതും കാണാം.പല അഗ്നിശമന വാഹനങ്ങളും സ്ഥലത്തെത്തിച്ചെന്നും തീ നിയന്ത്രണത്തിലാക്കാനും മാളിനുള്ളിൽ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുക അതിവേഗം മാളിനകത്ത് പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയെന്ന് പ്രദേശവാസികൾ പറഞ്ഞു.Also read : ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ ATR 42-500 വിമാനം കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നുതീപിടുത്തത്തിന് കാരണമെന്തെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post പാകിസ്ഥാനിൽ ഷോപ്പിങ് മാളിൽ തീപിടിത്തം ; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.