തിരൂരിൽ തെരുവുനായയുടെ വിളയാട്ടം: പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

Wait 5 sec.

മലപ്പുറം തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രസയിൽ നിന്ന് വരികയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിർമ്മാണ തൊഴിലാളിയായ സുരേഷിന് നായയുടെ കടിയേറ്റത്. സുരേഷിന്റെ ശരീരത്തിൽ 15-ഓളം മുറിവുകളാണുള്ളത്.ബസ് കാത്തുനിൽക്കുകയായിരുന്ന സുരേഷ്, പെൺകുട്ടിയെ നായ ആക്രമിക്കാൻ മുതിരുന്നത് കണ്ടാണ് ഇടപെട്ടത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി സുരേഷ് അടുത്തുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഈ തക്കം നോക്കി നായ ഓടയിൽ വെച്ച് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ALSO READ : സാംസ്‌കാരിക സമുച്ചയ മുറ്റത്ത്‌ ഗുരുവിന്റെ സ‍ൗമ്യസാന്നിധ്യം: ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നാളെ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യുംസുരേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ തുരത്തി ഇദ്ദേഹത്തെ രക്ഷിച്ചത്. ആളുകൾ ഓടിയെത്തിയെങ്കിലും കടിച്ച നായ സുരേഷിനെ പിടിവിടാൻ ഒരുക്കമല്ലായിരുന്നു തുടർന്ന് കൂടുതൽ ആളുകൾ എത്തിയതോടെയാണ് നായ പിൻവാങ്ങിയത്. പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.The post തിരൂരിൽ തെരുവുനായയുടെ വിളയാട്ടം: പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക് appeared first on Kairali News | Kairali News Live.