ശബരിമല സ്വർണ മോഷണക്കേസ്; സ്വർണപ്പാളികളിൽ അളവ് കുറഞ്ഞതായി വി.എസ്.എസ്.സി റിപ്പോർട്ട്

Wait 5 sec.

ശബരിമലയിലെ സ്വർണപ്പാളികളിലെ സ്വർണത്തിന്റെ അളവിൽ കുറവ് വന്നതായി വി.എസ്.എസ്.സി (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തൽ. 1998-ൽ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ സമയത്തുണ്ടായിരുന്ന അളവിനേക്കാൾ കുറവാണ് ഇപ്പോൾ കാണപ്പെടുന്നത്. പ്രധാനമായും ദ്വാരപാലക ശിൽപ്പപ്പാളികൾ, കട്ടിളപ്പാളികൾ എന്നിവയിലെ സ്വർണത്തിന്റെ അളവിലും ഭാരത്തിലുമാണ് വലിയ വ്യത്യാസങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരിശോധനാ ഫലം പുറത്തു വന്നു.സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് വി എസ് എസ് സി പരിശോധനയ്ക്കായി ഉപയോഗിച്ചത്.ALSO READ : തേജസ് രാജധാനി എക്സ്പ്രസിൽ ബോംബ് ഭീഷണി ; അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടുകേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണത്തിന്റെ കുറവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ നിർണായക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാകും റിപ്പോർട്ട് നൽകുക. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം ഏത് രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യവും എസ് ഐ ടി കോടതിയെ അറിയിക്കും.The post ശബരിമല സ്വർണ മോഷണക്കേസ്; സ്വർണപ്പാളികളിൽ അളവ് കുറഞ്ഞതായി വി.എസ്.എസ്.സി റിപ്പോർട്ട് appeared first on Kairali News | Kairali News Live.