ഡൽഹിയിൽ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന തേജസ് രാജധാനി എക്സ്പ്രസിൽ ബോംബ് ഭീഷണി. സംഭവത്തെതുടർന്ന് അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച്ച രാത്രിയിലാണ് തേജസ് രാജധാനി എക്സ്പ്രസിൽ ബോംബ് ഉണ്ടെന്ന് ഡൽഹി കൺട്രോൾ റൂമിൽ സന്ദേശമെത്തിയത്. ബോബ് സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ കൂട്ടായ തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.Also read : തണുത്തുവിറച്ച് ഉത്തരേന്ത്യ: താറുമാറായി വ്യോമ – റെയില്‍ ഗതാഗതംകഴിഞ്ഞ ദിവസം ഗൊരഖ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കാശി എക്സ്പ്രസിലും വ്യാജ ബോംബ് ഭീഷണി ഉണ്ടായി.The post തേജസ് രാജധാനി എക്സ്പ്രസിൽ ബോംബ് ഭീഷണി ; അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു appeared first on Kairali News | Kairali News Live.