മാറ്റമില്ലല്ലോ പൊന്നേ ; അറിയാം ഇന്നത്തെ സ്വർണവില

Wait 5 sec.

സ്വർണവില കൂടിയാലും കുറഞ്ഞാലും മലയാളികൾക്ക് എന്നും പൊന്നിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ആഭരണത്തേക്കാളുപരി സ്വർണം ഒരു നിക്ഷേപം കൂടിയാണ്. ഈ മാസം 14-നായിരുന്നു ഏറ്റവും ഉയർന്ന സ്വർണ വിലയായ 1,05,600 രൂപ രേഖപ്പെടുത്തിയത്. ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെ ഇന്നും സ്വർണം ​പവന് 1,05,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 13,180 രൂപയാണ് ഇന്നും വില വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിനു മുകളിലെത്തിയ സ്വർണവില അതിനു ശേഷം ചെറിയ ചില ഇടിവുകൾക്കിടയിലും ഉയർന്ന വിലനിലവാരം തുടരുകയാണ്. ആഗോളതലത്തിലെ അസ്വസ്ഥകൾ സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ആയതിനാൽ ഇനിയും സ്വർണവില ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു. വെനസ്വെലയിലെയും ഉക്രൈനിലേയും സ്ഥിതിഗതികൾക്കൊപ്പം ഗ്രീൻലണ്ടിലെയും ഇറാനിലെയും സ്ഥിതികൾ വഷളാകുന്നത് നിക്ഷേപകരെ സ്വർണ്ണം വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. Read more : ‘വഞ്ചനാക്കുറ്റത്തിന് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം വേണം’; ഓപ്പൺ എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ് കൊടുത്ത് ഇലോൺ മസ്ക്സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്The post മാറ്റമില്ലല്ലോ പൊന്നേ ; അറിയാം ഇന്നത്തെ സ്വർണവില appeared first on Kairali News | Kairali News Live.