ആന്ധ്രപ്രദേശിലെ കാക്കിനടയിൽ വൈഎസ്ആർ പ്രവർത്തകരും തെലുഗുദേശം പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ ഒരു തെലുഗു ദേശം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊട്ടനന്ദൂർ ഗ്രാമത്തിലെ അല്ലിപ്പുടിയിലാണ് ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘർഷമുണ്ടായത്. കൊല്ലപ്പെട്ട ബംഗരയ്യയും മറ്റ് മൂന്ന് തെലുഗുദേശം പ്രവർത്തകർ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം നടന്നതെന്ന് കൊട്ടനന്ദൂർ പൊലീസ് പറഞ്ഞു. അവിടെ എത്തിയ നൈഎസ്ആർ പ്രവർത്തകരുമായി ടെക്സ്റ്റൈൽസിൽ നിന്നും സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കമാകുകയായിരുന്നു. വടികളും കത്തിയുമുപയോഗിച്ചാണ് പരസ്പരം ഏറ്റുമുട്ടിയതെന്നും പൊലീസ് പറഞ്ഞു. Also read : ഗോവയിൽ ഇരട്ടക്കൊലപാതകം റഷ്യൻ പൗരൻ അറസ്റ്റിൽഏറ്റുമുട്ടലിൽ തെലുഗു ദേശം പ്രവർത്തകർക്ക് നാല് പേർക്കും ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബംഗരയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് മൂന്ന പേരുടെയും നില ഗുരുതരമല്ലെന്നും ചികിത്സ തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ 2 വൈഎസ്ആർ പ്രവർത്തകരും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിThe post കാക്കിനടയിൽ YSR പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ഒരു തെലുഗുദേശം പ്രവർത്തകൻ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.