പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തെത്തും; തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനവും നാല് ട്രെയിനുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും

Wait 5 sec.

തിരുവനന്തപുരം |  പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് തിരുവനന്തപുരത്തെത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രി എത്തുമെന്നാണ് അറിയുന്നത്. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുംതുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും.