വിജയ സാധ്യത; കൊടുവള്ളിയിൽ ലീഗിൽ പി.കെ.ഫിറോസ് സ്ഥാനാർഥിയായേക്കും

Wait 5 sec.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്ഥാനാർഥിയായേക്കും. ഫിറോസിന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീർ മത്സരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മറ്റൊരു സാധ്യതയുള്ള സീറ്റെന്ന നിലയിൽ കൊടുവള്ളിയിലേക്ക് ഫിറോസിനെ പരിഗണിക്കുന്നത്.അതുപോലെ മുൻ എംഎൽഎ വി.എം. ഉമ്മറിന്റെ പേരും ഉയർന്നുകേട്ടിരുന്നു. പക്ഷേ, പി.കെ. ഫിറോസിനാണ് കൂടുതൽ സാധ്യത. അതേസമയം, എൽഡിഎഫിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.പി.ടി.എ. റഹീമിനെ കൊടുവള്ളിയിലേക്ക് മാറ്റാൻ എൽഡിഎഫ് ആലോചന നടത്തിയിരുന്നെങ്കിലും അദ്ദേഹം കുന്ദമംഗലത്തുനിന്ന് മാറാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.The post വിജയ സാധ്യത; കൊടുവള്ളിയിൽ ലീഗിൽ പി.കെ.ഫിറോസ് സ്ഥാനാർഥിയായേക്കും appeared first on ഇവാർത്ത | Evartha.