വഴക്കിട്ട് ബാബർ ആസവും സ്റ്റീവ് സ്മിത്തും: ബിഗ് ബാഷ് ലീഗിൽ വിവാദം കത്തുന്നു

Wait 5 sec.

ഓസ്‌ട്രേലിയൻ ടി20 ലീഗിൽ വിവാദങ്ങൾക്കു തിരികൊളുത്തി സിഡ്‌നി സിക്‌സേഴ്സ് താരങ്ങളായ ബാബർ ആസവും സ്റ്റീവ് സ്മിത്തും തമ്മിലുള്ള വാഗ്വാദം. വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സിഡ്‌നി തണ്ടറിനെതിരെ നടന്ന മത്സരത്തിനിടയിലാണ് വിവാദത്തിനു കാരണമായ സംഭവം ഉണ്ടായത്.രണ്ടാം ഇന്നിങ്സിലെ പത്താമത്തെ ഓവറിലാണ് വിവാദങ്ങൾക്കു കാരണമായ സംഭവം ഉണ്ടായതു. ആ ഓവറിൽ തുടർച്ചയായി നാല് ഡോട്ട് ബോളുകൾ കളിച്ച ബാബർ അവസാന പന്തിൽ ഒരു സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്മിത്ത് അത് തടഞ്ഞു. ഇതിൽ അസ്വസ്ഥനായ ബാബർ, സ്മിത്തുമായി ചെറിയ വാക്കേറ്റത്തിലേർപ്പെട്ടു.എന്നാൽ റയാൻ ഹാഡ്ലിയെറിഞ്ഞ തൊട്ടടുത്ത ഓവറിൽ നാല് സിക്സുകൾ അടക്കം 32 റൺസ് അടിച്ചുകൂട്ടിയ സ്മിത്ത് തന്റെ തീരുമാനം പൂർണമായും ശരിയാണെന്നു കാട്ടിക്കൊടുത്തു. എന്നാൽ അധികം വൈകാതെ പുറത്തായ ബാബർ ആസാം ബൗണ്ടറി കുഷൻ അടിച്ചുതെറിപ്പിച്ചു തന്റെ നിരാശ പ്രകടിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. “ആ പവർ സർജ് ഓവർ എനിക്ക് നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഷോർട്ട് ബൗണ്ടറിയിൽ നിന്ന് 30 റൺസ് എടുക്കാമെന്ന് പറഞ്ഞു. 32 റൺസ് കിട്ടി. പക്ഷേ ബാബർ അതിൽ സന്തോഷവാനായിരുന്നില്ല,” സംഭവത്തെക്കുറിച്ച് സ്മിത്ത് പ്രതികരിച്ചു.Also Read: വനിതാ പ്രീമിയർ ലീഗ്: പകരം വീട്ടാൻ മുംബൈ, വിജയവീഥിയിൽ തുടരാൻ യുപിഅത്യന്തം വാശിയേറിയ മത്സരത്തിൽ സിഡ്‌നി സിക്‌സേഴ്സ്, ഡേവിഡ് വാർണർ നയിച്ച സിഡ്‌നി തണ്ടറിനെതിരെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിക്‌സേഴ്സ്, ക്യാപ്റ്റൻ വാർണറുടെ ഈ സീസണിലെ മൂന്നാമത്തെ സെഞ്ചുറിയുടെ മികവിൽ 189 റൺസാണ് നേടി. എന്നാൽ 41 പന്തിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിൽ സിക്‌സേഴ്സ് വിജയം നേടി. ബിബിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറികളിലൊന്നായിരുന്നു സ്മിത്ത് മത്സരത്തിൽ നേടിയത്.The post വഴക്കിട്ട് ബാബർ ആസവും സ്റ്റീവ് സ്മിത്തും: ബിഗ് ബാഷ് ലീഗിൽ വിവാദം കത്തുന്നു appeared first on Kairali News | Kairali News Live.