രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം നിഷേധിച്ചത്. മൂന്നാമത്തെ ബലാത്സംഗം കേസിലാണ് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. നിലവിൽ രാഹുൽ റിമാൻഡില്‍ തുടരുകയാണ്.അതേസമയം, ക‍ഴിഞ്ഞ ദിവസം മൂന്നാമത്തെ ബലാത്സംഗകേസിലെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഫെനി നൈനാൻ അതിജീവിതയുടെ ചാറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. പുറത്തുവിട്ട ചാറ്റുകളിലൂടെ തന്നെ അധിക്ഷേപിക്കാനും ഇനിയും പരാതിക്കാർ വരുന്നത് തടയാനുമുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് അവര്‍ പറഞ്ഞു. 2024 മേയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജെന്നും അതിജീവിതയുടെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.ALSO READ: സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപനം: പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണംചൂരൽമല ഫണ്ടിംഗുമായി ബന്ധപ്പെട്ട കൂപ്പൺ ചലഞ്ചിലൂടെയാണ് ഫെനിയെ പരിചയപ്പെടുന്നതെന്നും രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്ന് ഫെനി വിശ്വസിപ്പിച്ചിരുന്നതായും, ഒരിക്കൽ സമരത്തിനിടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോലും പണമില്ലെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണം വാങ്ങിയതായും അതിജീവിത പറഞ്ഞു. The post മൂന്നാം ബലാത്സംഗക്കേസ്: രാഹുല് മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി appeared first on Kairali News | Kairali News Live.